Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞെട്ടിപ്പന്‍ ഓഫറുമായി ജിയോ.... ജിയോ ന്യൂഇയര്‍ ഓഫര്‍ നീട്ടി; പ്രതിമാസം 303 രൂപയ്ക്ക് അണ്‍ലിമിറ്റഡ് സേവനങ്ങള്‍

21 FEBRUARY 2017 11:31 PM IST
മലയാളി വാര്‍ത്ത

ജനങ്ങളെ പറ്റിക്കുന്ന മൊബൈല്‍ കമ്പനികളുടെ വയറ്റത്തടിച്ച് ജിയോ വീണ്ടും. ഇന്ത്യന്‍ ടെലികോം മേഖലയെ അടിമുടി മാറ്റിയ റിലയന്‍സ് ജിയോയുടെ അണ്‍ലിമിറ്റഡ് ന്യൂഇയര്‍ ഓഫര്‍ ഒരു വര്‍ഷത്തേക്കു നീട്ടി. 2017 മാര്‍ച്ച് 31 വരെ കാലാവധിയുണ്ടായിരുന്ന ഓഫറാണ് 2018 മാര്‍ച്ച് 31 വരെ നീട്ടിയത്. ജിയോ െ്രെപം വരിക്കാര്‍ക്കെല്ലാം അണ്‍ലിമിറ്റഡ് സര്‍വീസ് ലഭിക്കും.

അതേസമയം, ഈ അണ്‍ലിമിറ്റഡ് സേവനം ലഭിക്കാന്‍ മാസം 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതായത് ദിവസം കേവലം 10 രൂപയ്ക്ക് അണ്‍ലിമിറ്റഡ് സേവനം ഉപയോഗിക്കാം. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് 99 രൂപ നല്‍കി ജിയോയുടെ ഈ ഓഫര്‍ ഒരു വര്‍ഷത്തേക്ക് നീട്ടാവുന്നതാണ്. പുതിയ ഉപഭോക്താക്കള്‍ക്കും ഇപ്രകാരം ഇതിന്റെ ഭാഗമാകാം. അണ്‍ലിമിറ്റഡ് ഓഫര്‍ ലഭിക്കണമെങ്കില്‍ മാസം 303 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുക തന്നെ വേണം.

ഇന്ത്യന്‍ ടെലികോം രംഗത്ത് റിലയന്‍സ് ജിയോ സൃഷ്ടിച്ച ഓളത്തില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റു കമ്പനികള്‍ പെടാപ്പാടു പെടുമ്പോഴാണ് ഓഫര്‍ നീട്ടാനുള്ള തീരുമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് വരിക്കാര്‍ക്ക് ഏറെ ആഹ്ലാദകരമായ ഈ വാര്‍ത്ത പ്രഖ്യാപിച്ചത്. 100 മില്യണ്‍ ഉപഭോക്താക്കളെന്ന ചരിത്രനേട്ടവും റിലയന്‍സ് ജിയോ പിന്നിട്ടതായി മുകേഷ് അംബാനി പറഞ്ഞു. കേവലം 170 ദിവസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം. ജിയോ സമൂഹത്തിലെ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ് ഈ നേട്ടമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. സുസ്ഥിര തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കാന്‍ റിലയന്‍സ് ജിയോക്ക് സാധിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തിനാകെ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിയോയെ വിശ്വസിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മുകേഷ് അംബാനി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends