പരപുരുഷ ബന്ധം; ഭര്‍ത്താവ് ഭാര്യയുടെ തലയറുത്തു

പരപുരുഷ ബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയുടെ തലയറുത്തു. മര്‍ദി ആണ് 24 കാരിയായ ഭാര്യയുടെ തല കോടാലി ഉപയോഗിച്ച് വെട്ടി മാറ്റിയത്. ബന്ധ്ഗുടു ആദിവാസി മേഖലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
മര്‍ദിക്ക് ഭാര്യയുടെ മേല്‍ സംശയമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവ ദിവസം പ്രതിയും ഭാര്യയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തിനിടയില്‍ ഇയാള്‍ കോടാലിയെടുത്തു ഭാര്യയുടെ തല അറുത്ത് മാറ്റുകയായിരുന്നു.
കൊലപാതക ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാഷണല്‍ ഹൈവെ 33 ല്‍ വെച്ചാണ് പോലീസ് അറസ്‌റ് ചെയ്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തലയറ്റ ഭാര്യയുടെ മൃതദേഹവും കൊല്ലാനുപയോഗിച്ച കോടാലിയും കണ്ടെടുത്തു. ഭാര്യയുടെ മൃത ശരീരം ഘട്ട്ശില സര്‍ക്കാരാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.
https://www.facebook.com/Malayalivartha


























