Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിഎഫില്‍ നിന്ന് പണം ഇനി എളുപ്പത്തില്‍ പിന്‍വലിക്കാം

22 FEBRUARY 2017 02:54 PM IST
മലയാളി വാര്‍ത്ത

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിന്നുള്ള പണം പിന്‍വലിക്കാനുള്ള നടപടിക്രമം വളരെ ലളിതമാക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ ഇനി മുതല്‍ ഒട്ടേറെ അപേക്ഷ ഫോറങ്ങള്‍ സമര്‍പ്പിക്കേണ്ട. അപേക്ഷയോടൊപ്പം പലവിധത്തിലുള്ള സാക്ഷ്യപത്രങ്ങളും ഹാജരാക്കേണ്ടതില്ല. പൊതുവായ ഒറ്റ അപേക്ഷഫോറം മതിയാകും. കൂടാതെ, അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.
വിവിധ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുന്നതിനും അഡ്വാന്‍സ് കൈപ്പറ്റുന്നതിനും ആധാര്‍ മതിയാകും. ആധാര്‍ സമര്‍പ്പിച്ചുള്ള അപേക്ഷകള്‍ക്ക് തൊഴിലുടമയുടെ സാക്ഷ്യപത്രം ആവശ്യമില്ല. സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ആധാര്‍ ഇല്ലാത്തവയ്ക്ക് തൊഴിലുടമ സാക്ഷ്യപ്പെടുത്തേണ്ടിവരും. ആധാറും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന തൊഴിലാളിക്ക് തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തലില്ലാതെ അപേക്ഷ നേരിട്ട് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ സമര്‍പ്പിക്കാം. ഫോം നമ്പര്‍ 19(യുഎഎന്‍), 10സി (യുഎഎന്‍), 31 (യുഎഎന്‍) എന്നിവയ്ക്ക് പകരമാണ് സമഗ്രമായ ഒറ്റ അപേക്ഷഫോറം.
ഭവന വായ്പ, വീടുവയ്ക്കാന്‍ ഭൂമി വാങ്ങല്‍, ഭവന നിര്‍മ്മാണം, ഭവനം മോടിപിടിപ്പിക്കല്‍, ഭവനവായ്പയുടെ തിരിച്ചടവ് തുടങ്ങിയവയ്ക്ക് പണം പിന്‍വലിക്കുമ്പോള്‍ ഇനി പുതിയ സാക്ഷ്യപത്രം നല്‍കേണ്ട. വിവാഹത്തിനുള്ള അഡ്വാന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് എന്നിവയ്ക്ക് അപേക്ഷിക്കുമ്പോള്‍ വിവാഹക്ഷണക്കത്തോ മറ്റ് രേഖകളോ നല്‍കേണ്ടതില്ല. അസാധാരണ സന്ദര്‍ഭങ്ങള്‍ പണം പിന്‍വലിക്കുന്നതിനുള്ള അപേക്ഷകള്‍ക്കും രേഖ വേണ്ട. വീട് അല്ലെങ്കില്‍ വസ്തുവിന് നാശനഷ്ടം സംഭവിച്ചുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends