1000 രൂപാ നോട്ടുകള്‍ വീണ്ടും ഇറക്കില്ലെന്ന് സാമ്പത്തികകാര്യ സെക്രട്ടറി

1000 രൂപയുടെ നോട്ടുകള്‍ വീണ്ടും ഇറക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നു സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണു ദാസ് ഇക്കാര്യം അറിയിച്ചത്. 500നും അതിനു താഴെ മൂല്യമുള്ള മറ്റു നോട്ടുകളും ഇറക്കാനാണു ശ്രദ്ധിക്കുന്നത്. എടിഎമ്മുകളില്‍ പണമില്ലെന്ന പരാതികള്‍ പരിഹരിച്ചുവരുന്നു.
ആവശ്യമുള്ള പണം മാത്രം എടിഎമ്മുകള്‍ വഴി പിന്‍വലിക്കുക. ചിലര്‍ അനാവശ്യമായി പിന്‍വലിക്കുന്നത് മറ്റുള്ളവര്‍ക്ക് പണലഭ്യത ഇല്ലാതാക്കും-ശക്തികാന്ത ദാസ് ട്വീറ്റ് ചെയ്തു.
2016 നവംബര്‍ എട്ടിനാണ് 1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അഴിമതി, കള്ളപ്പണം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് തുടങ്ങിയവയ്‌ക്കെതിരായ പോരാട്ടമെന്നു വിശേഷിപ്പിച്ചാണു നടപടി പ്രഖ്യാപിച്ചത്. പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനത്തോളം പണമാണു നോട്ട് അസാധുവാക്കലിലൂടെ സര്‍ക്കാര്‍ പിന്‍വലിച്ചത്. നടപടിക്കു പിന്നാലെ പുതിയ 2000, 500 രൂപാ നോട്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതേത്തുടര്‍ന്ന്, പുതിയ 1000 രൂപാ നോട്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയേക്കുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























