ഉത്തര്‍പ്രദേശില്‍ നാലാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി

ഉത്തര്‍പ്രദേശില്‍ നാലാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. 12 ജില്ലകളിലെ 53 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 1.84 കോടി വോട്ടര്‍മാരാണ് 680 സ്ഥാനാര്‍ഥികളുടെ വിധിയെഴുതുക. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി ഉള്‍പ്പെടുന്ന മണ്ഡലങ്ങളിലും ഫത്തേപുര്‍, കൗശംബി, ഹാമിര്‍പുര്‍, ചിത്രകൂട് തുടങ്ങി 12 ജില്ലകളിലെ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും പിന്നാക്കവും കൊടും വരള്‍ച്ച നേരിടുന്നതുമായ ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ അവസാനഘട്ട പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി എന്നിവര്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























