Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ തരുമെന്ന് പറഞ്ഞ മോഹിത് ഗോയല്‍ അറസ്റ്റിലായി

24 FEBRUARY 2017 02:15 PM IST
മലയാളി വാര്‍ത്ത

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍... എന്ന പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ വ്യവസായി മോഹിത് ഗോയലിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അര്‍ധ രാത്രിയാണ് ഗാസിയാബാദ് പോലീസ് ഇയാളെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

അയാം എന്ന കമ്പനിയുടെ ഉടമയായ അക്ഷയ് മല്‍ഹോത്ര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2015-ല്‍ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും നല്‍കുന്നതിന് 30 ലക്ഷം രൂപ മോഹിതിന്റെ കമ്പനിയായ റിംഗിംഗ് ബെല്‍സിന് നല്‍കിയെന്നാണ് പരാതി. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ കരാര്‍ പ്രകാരമുള്ള ഒന്നും നല്‍കിയിട്ടില്ല. ഗോയല്‍ റിംഗിംഗ് ബെല്‍സിന്റെ എംഡിയായിരിക്കു മ്പോഴാണ് കരാറുണ്ടാക്കിയതെന്നും അതിനാലാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയതെന്നും അക്ഷയ് മല്‍ഹോത്ര പറഞ്ഞു. റിംഗിംഗ് ബെല്‍സ് കരാര്‍ പ്രകാരം നല്‍കിയ ചില ഉപകരണങ്ങള്‍ നിലവാരം കുറഞ്ഞതാണെന്നും പരാതിയുണ്ട്.

കരാര്‍ പ്രകാരമുള്ള ഫോണുകള്‍ ലഭിക്കാതെ വന്നതോടെ റിംഗിംഗ് ബെല്‍സിനോട് പണം തിരികെ ചോദിച്ചു. രണ്ടു ഗഡുക്കളായി 10 ലക്ഷം രൂപ മടക്കി നല്‍കി. നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും നല്‍കി. എന്നാല്‍ ശേഷിക്കുന്ന 16 ലക്ഷത്തോളം രൂപയോ കരാര്‍ പ്രകാരം ഫോണോ നല്‍കാന്‍ കമ്പനി തയാറാകുന്നില്ലെന്നാണ് പരാതി.

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ എന്ന അത്ഭുത പ്രഖ്യാപനം നടത്തിയ കമ്പനിയായ റിംഗിംഗ് ബെല്‍സില്‍ നിന്നും അടുത്തിടെ എം.ഡി മോഹിത് രാജിവച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (12 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (19 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (57 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (12 hours ago)

Malayali Vartha Recommends