Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളത്തില്‍ സ്റ്റാറ്റസ് എഴുതുന്ന പതിവില്ല, ഏത് ഭാഷയേക്കാളും കഷ്ടപ്പെടുന്നവരുടെ ഹൃദയഭാഷ അറിയാമെന്ന് ഡിവൈഎഫ്‌ഐ

24 FEBRUARY 2017 10:52 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി മുന്‍ ജഡ്ജി മര്‍ക്കണ്ഡേയ കഡ്ജു ഡി.വൈ.എഫ്.ഐ നേതാക്കളെ ഇംഗ്ലീഷ് പഠിപ്പിച്ചു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി രംഗത്ത്. ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗവും ചേര്‍ന്ന് വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്ന് സെക്രട്ടറി ആരോപിച്ചു.
ഏതു ഭാഷയേക്കാളും കഷ്ടപ്പെടുന്ന മനുഷ്യന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കാനുള്ള ഹൃദയത്തിന്റെ ഭാഷ ഞങ്ങള്‍ക്കറിയാമെന്നും ആ ഭാഷ കൂടുതല്‍ സ്വായത്തമാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധയെന്നും, പക്ഷേ കൂട്ടത്തിലൊരു മനുഷ്യജീവന്‍ കൊല്ലപ്പെട്ടുകിടക്കുമ്‌ബോഴും സങ്കുചിതമായ രാഷ്ട്രീയ വിരോധം ആളി കത്തിക്കുന്ന നിങ്ങളുടെയൊക്കെ മനസ്സിന്റെ വൈകല്യമുണ്ടല്ലോ അതത്ര എളുപ്പത്തില്‍ മാറ്റാന്‍കഴിയുന്നതല്ലന്നും ഡി.വൈ.എഫ്.ഐ നേതാവ് തുറന്നടിച്ചു. മലയാളത്തില്‍ സ്റ്റാറ്റസ് എഴുതുന്ന പതിവില്ല. അങ്ങേയറ്റം പ്രതിഷേധാര്‍ഹവും സങ്കടകരവുമായ ചില ദുഷ്പ്രചാരങ്ങളാണ് ഇങ്ങനെയൊരു സാഹസത്തിന് പ്രേരിപ്പിച്ചത്.
ഏറ്റെടുക്കുന്ന മുദ്രാവാക്യങ്ങളില്‍ പലതുംആവേശകരമാകുന്നത് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് മാത്രമല്ല. അതിന്റെ വൈകാരികമായ അംശം കൂടി ചേര്‍ന്ന് നില്‍ക്കുമ്‌ബോഴാണ്. രസില രാജുവിന്റെകൊലപാതകവുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ നടത്തിയ ക്യാമ്ബയിന്‍ അത്തരത്തില്‍ ഒന്ന്തന്നെയായിരുന്നു.

സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വാര്‍ത്തയില്‍ പോലും കാര്യമായി ഇടംപിടിക്കാത്ത ഇടമാണ് മഹാരാഷ്ടയെന്നത്കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ ജീവിതാനുഭവമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ ഏറ്റവും സുരക്ഷിതരെന്നു സമൂഹം കരുതുന്ന തൊഴിലിടത്തു വെച്ചാണ് രസില കൊല്ലപ്പെട്ടത് എന്നത് പതിവിലുമധികം ഗൗരവം അര്‍ഹിക്കുന്നുണ്ട്.

ഈ വെളിച്ചത്തിലാണ് രാജ്യവ്യാപകമായി ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിക്കു ഇമെയില്‍ അയക്കല്‍ എന്ന ക്യാമ്ബയിന്‍ വിജയകരമായി നടത്തിയത്. കേവലം കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ഡല്‍ഹിയിലും ത്രിപുരയിലുമെല്ലാം പതിവായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനത്തോട് ഐക്യപ്പെടാത്തവര്‍ വരെ ഈ പ്രവര്‍ത്തനത്തില്‍ കണ്ണി ചേരുന്നതായാണ് കഴിഞ്ഞദിവസം കണ്ടത്.

പരിപാടിക്കായി ഡി.വൈ.എഫ്.ഐ തയ്യാറാക്കിയ കത്തിന്റെ ഉള്ളടക്കം കഴിഞ്ഞ വെള്ളിയാഴ്ച ട്രെയിന്‍ യാത്രക്കിടയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യയുടെ അമ്മ സുമതിക്ക് നല്‍കി ഉദ്ഘാടനം ചെയ്തിരുന്നു. ഇമെയില്‍ സദ്ദേശമയക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം സുപ്രീം കോടതി മുന്‍ ജഡ്ജിയും പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയാ കട്ജു തിങ്കളാഴ്ച ഡല്‍ഹിയില്‍ വച്ച് നിര്‍വഹിച്ചു.

അവകാശ ദിനമായ 22 നു കേരളത്തില്‍ എം.മുകുന്ദനും, ഖദീജ മുംതാസും കോഴിക്കോടും, നടന്‍ മുകേഷ് കൊല്ലത്തും മറ്റനവധി സാംസ്‌കാരിക നായകന്മാരും പങ്കെടുത്തു എന്നറിയാന്‍ കഴിഞ്ഞു. മഹാരാഷ്ടയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ജേതാവ് മറാത്തി നടി അമൃത സുഭാഷാണ് മഹാരാഷ്ട്രത്തില്‍ ക്യാപയിന്‍ ഉദ്ഘടനം ചെയ്തത്.

പ്രമുഖ മറാത്തി എഴുത്തുകാരി വിദ്യ ബാല്‍ പൂനയില്‍ നിന്നും ക്യാപയിനിന് പിന്തുണയുമായി പങ്കെടുത്തു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ്, പി.സായ്‌നാഥ് തുടങ്ങിയവരും പരിപാടിയോട് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. തൃപുരയില്‍ മന്ത്രിമാരടക്കം ഒട്ടനവധി സാമൂഹിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (9 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (16 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (54 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (12 hours ago)

Malayali Vartha Recommends