Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

സി.ബി.എസ്.ഇ. നിര്‍ദ്ദേശം : സ്‌കൂള്‍ ബസില്‍ സ്പീഡ് ഗവേണറും സിസി.ടിവിയും സ്ഥാപിക്കാന്‍ കര്‍ശന  നിര്‍ബന്ധം

25 FEBRUARY 2017 09:19 AM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ ബസില്‍ സ്പീഡ് ഗവേണര്‍  സി.ബി.എസ്.ഇ. നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. സുരക്ഷ സംബന്ധിച്ചു വിവിധ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ സി.ബി.എസ്.ഇ പുറപ്പെടുവിച്ചു. എല്ലാ ബസിലും ജി.പി.എസ്. സംവിധാനവും സിസി.ടിവിയും ഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രിന്‍സിപ്പലിനുമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ഉത്തരവാദിത്വമെന്നും ഡെപ്യൂട്ടി സെക്രട്ടറി ശ്രീനിവാസന്‍ ഒപ്പുവച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ 18,000 സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും സര്‍ക്കുലര്‍ ബാധകമാണ്. പരിശീലനം ലഭിച്ച വനിതാ ഗാര്‍ഡ്, കണ്ടക്ടര്‍, െ്രെഡവര്‍ എന്നിവരല്ലാതെ പുറമെനിന്നുള്ള മറ്റാരെങ്കിലും ഒരുകാരണവശാലും ബസില്‍ വിദ്യാര്‍ഥികളുമായി യാത്രചെയ്യുന്ന സമയത്ത് ഉണ്ടാകാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവുമുണ്ട്. ബസില്‍ പി.ടി.എ. പ്രതിനിധികളായി ഏതെങ്കിലും ഒരാള്‍ക്ക് മേല്‍നോട്ടക്കാരനായി യാത്രചെയ്യാം.
വാഹനത്തിന്റെ വേഗം ഒരിക്കലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ പരിധിയില്‍ കൂടാന്‍ പാടില്ല. ലംഘിക്കപ്പെട്ടതായി കണ്ടെത്തിയാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
താല്‍ക്കാലികമായി വാടകയ്ക്ക് ഓടുന്ന ബസാണെങ്കില്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന് മുന്നില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കണം. ഓരോ ബസിനും സ്‌കൂള്‍ അധികൃതര്‍ മൊബൈല്‍ ഫോണ്‍ നല്‍കണമെന്നും സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുന്ന സമയത്ത് നാലുചക്രവാഹനങ്ങളെ മറികടന്നു പോകരുതെന്നും നിര്‍ദേശിക്കുന്നു. ബസിന്റെ ജനലില്‍ കമ്പിയും വലയും ഘടിപ്പിച്ചിരിക്കണം. െ്രെഡവര്‍ക്ക് വലിയ വാഹനങ്ങള്‍ ഓടിച്ച് അഞ്ചുവര്‍ഷമെങ്കിലും പരിചയം വേണം.
ബസിന് മഞ്ഞ പെയിന്റാണ് ഉപയോഗിക്കേണ്ടത്. ബസിന്റെ ഇരുവശങ്ങളിലും മുന്നിലും സ്‌കൂളിന്റെ പേരുകള്‍ കറുത്ത അക്ഷരത്തില്‍ എഴുതണമെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികള്‍ 12 വയസിനു താഴെയുള്ളവരാണെങ്കില്‍ മൊത്തം സീറ്റിന്റെ ഒന്നര ഇരട്ടിയില്‍ കൂടുതല്‍ കുട്ടികളുമായി ഒരേസമയം യാത്രചെയ്യരുത്.
െ്രെഡവറുടെ പേര്, സ്ഥിരം വിലാസം, ടെലിഫോണ്‍ നമ്പര്‍, െ്രെഡവറുടെ ലൈസന്‍സ് നമ്പര്‍, ബാഡ്ജ് നമ്പര്‍, ട്രാന്‍സ്‌പോര്‍ട്ട് ഹെല്‍പ്പ് ലൈന്‍ നമ്പര്‍, വാഹനരജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ ബസിനകത്തും പുറത്തും കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം. കുടിവെള്ളവും പ്രഥമശുശ്രൂഷാ ബോക്‌സും ഉണ്ടായിരിക്കണം .െ്രെഡവര്‍ ചാരനിറത്തിലുള്ള പാന്റും ജാക്കറ്റും അല്ലെങ്കില്‍ സംസ്ഥാന ഗതാഗത വകുപ്പ് നിര്‍ദേശിക്കുന്ന മറ്റു യൂണിഫോമോ ധരിക്കണം.
ഏതെങ്കിലും അപകടം വരുത്തിയതിനോ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനോ അമിതവേഗത്തില്‍ ഓടിച്ചതിനോ ശിക്ഷിക്കപ്പെട്ട ആളെ െ്രെഡവറാക്കരുത്. വാഹനത്തിന് എമര്‍ജന്‍സി വാതിലുകള്‍ ഉണ്ടാകണം. ഐ.എസ്.ഐ മുദ്രയുള്ള അഞ്ചുകിലോ ഭാരമുള്ള എ.ബി.സി. തരം അഗ്‌നിശമനി വേണം. യാത്രയ്ക്കിടയില്‍ ബസിനകം പുറത്തുനിന്നു കാണുന്ന വിധത്തില്‍ ജനലുകള്‍ ഉണ്ടാവണം. ജനലുകളില്‍ കര്‍ട്ടണ്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. മുന്നറിയിപ്പ് ബെല്ലും വേണം. ഓരോ സ്‌കൂളിലും ഒരു ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ ഉണ്ടായിരിക്കണമെന്നും ഇദ്ദേഹത്തിനായിരിക്കും വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ സംബന്ധിച്ച ഉത്തരവാദിത്വമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (7 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (7 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (7 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (8 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (8 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (8 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (8 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (10 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (10 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (10 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (11 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (11 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (11 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (11 hours ago)

Malayali Vartha Recommends