Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യനെ കൊന്ന് തൊലിയുരിച്ച് തിന്നുന്ന ഇരുപതുകാരന്‍; ഇന്ത്യയിലെ നരഭോജിയെ കുറിച്ചറിഞ്ഞ് ഞെട്ടലോടെ ലോകം

25 FEBRUARY 2017 12:44 PM IST
മലയാളി വാര്‍ത്ത

മകന്‍ മനുഷ്യനെ തിന്നുന്നത് കണ്ടെന്ന് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി ഒരു അമ്മ. യുപിയിലെ അമാരിയയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തന്റെ മകനൊരു നരഭോജിയാണെന്നും ഒരു കുട്ടിയെ തലയും ശരീരഭാഗങ്ങളും വെട്ടിമാറ്റി മകന്‍ നസിം മിയാന്‍ തിന്നുന്നത് കണ്ടുവെന്നും അമ്മ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അമരിയായിലെ ഒരു ആളൊഴിഞ്ഞ വീട്ടില്‍ വച്ച് നസീം മിയാന്‍ എന്ന 20 കാരന്‍ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശിരസ്സും മറ്റും വേര്‍പെടുത്തി അതിന് അരികില്‍ ഇരിക്കുന്നത് കണ്ട് ഞെട്ടിപ്പോയ അമ്മ ഉടന്‍ വിവരം പൊലീസില്‍ അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ കണ്ടത് ഒരു കുട്ടിയുടെ ശരീരം തൊലിയുരിഞ്ഞ നിലയിലും ഉടല്‍ വെട്ടിമാറ്റിയ നിലയിലും കിടത്തിയതാണ്.

മുറിയില്‍ മുഴുവന്‍ രക്തം പടര്‍ന്നും മാംസഭാഗങ്ങള്‍ ചിതറിയ നിലയിലും കാണപ്പെട്ടു. മൃതദേഹത്തിന് അരികില്‍ ഇരിക്കുകയായിരുന്നു മിയാന്‍. തികച്ചും നിസ്സംഗനായി കാണപ്പെട്ട ഇയാള്‍ എതിര്‍പ്പൊന്നും കൂടാതെ പൊലീസില്‍ കീഴടങ്ങുകയും ചെയ്തു. എന്നാല്‍ പൊലീസ് കൊണ്ടുപോകുന്നതിന് മുമ്പ് തടഞ്ഞുനിര്‍ത്തിയ ജനക്കൂട്ടം ഇയാളെ തല്ലിച്ചതച്ചു.

മിയാന്‍ മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ഏഴുവയസ്സുകാരനായ മുഹമ്മദ് മോനിസിനെയാണ് കൊലപ്പെടുത്തിയത്. മിയാന്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയ തഞ്ചത്തില്‍ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശിരസ്സ് വേര്‍പെടുത്തുകയും തൊലി ഉരിഞ്ഞു മാറ്റുകയും ചെയ്തു. പിന്നീട് കൈകാലുകളും ശരീരഭാഗങ്ങളും ഛേദിച്ചുമാറ്റിയെന്നും പൊലീസ് പറയുന്നു.

ഒരു കത്തിയും കൈക്കോട്ടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് നൂറുകണക്കിന് ആള്‍ക്കാര്‍ പൊലീസ് സ്‌റ്റേഷനുമുന്നിലും തടിച്ചുകൂടി പ്രതിയെ അവര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. പിലിഭിത്തിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.

തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനുമുള്ള കുറ്റങ്ങളാണ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ഇയാള്‍ കുട്ടിയുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചുവെന്ന് അമ്മതന്നെ മൊഴി നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. വിദേശ മാധ്യമങ്ങളിലും ഇന്ത്യയിലുണ്ടായ ഈ സംഭവം വലിയ വാര്‍ത്തയായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (13 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (20 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (58 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (12 hours ago)

Malayali Vartha Recommends