വാഷിങ് മെഷീനിലെ വെള്ളത്തില്‍വീണ് മൂന്നു വയസ്സുള്ള ഇരട്ടകള്‍ മരിച്ചു

വാഷിങ്‌മെഷീനിലെ വെള്ളത്തില്‍ വീണ് മൂന്നു വയസ്സുകാരായ ഇരട്ടകള്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ അവന്തിക ഹൗസിങ് കോംപ്ലക്‌സിലെ അപ്പാര്‍ട്‌മെന്റിലായിരുന്നു സംഭവമുണ്ടായത്. ടോപ് ലോഡിങ് വാഷിങ് മെഷീന്റെ ബക്കറ്റിനുള്ളില്‍ തലകീഴായാണ് ആണ്‍കുട്ടികളായ ലക്ഷിനെയും നീഷുവിനെയും മാതാപിതാക്കള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.
പകല്‍ 12.40തോടെയാണ് സംഭവം നടന്നത് . കുട്ടികളുടെ മാതാവ് രാഖി രണ്ടാംനിലയിലെ അപ്പാര്‍ട്‌മെന്റില്‍നിന്നു സമീപമുള്ള കടയിലേക്ക് സോപ്പുപൊടി വാങ്ങാനായി പോയതായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ഇവര്‍ തിരിച്ചെത്തി. രാഖി പോകുമ്പോള്‍ കുട്ടികള്‍ കുളിമുറിക്ക് അടുത്തുള്ള മുറിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആറുമിനിറ്റിനുശേഷം രാഖി തിരികെയെത്തിയപ്പോള്‍ കുട്ടികളെ കാണാനില്ല. ഫ്‌ലാറ്റ് പൂട്ടിയിരുന്നുമില്ല.
രാഖി നിലവിളിച്ചു കൊണ്ടു കുഞ്ഞുങ്ങളെ അന്വേഷിച്ച്പരിസരത്തും മറ്റ് അപ്പാര്‍ട്ടുമെന്റികളിലും അന്വേഷിക്കുകയും ഉടന്‍ തന്നെ ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയും ചെയ്തു. പത്തുമിനിറ്റുകള്‍ക്കൊണ്ട് ഭര്‍ത്താവും വീട്ടിലെത്തി. ഫ്‌ലാറ്റിന്റെ സമീപ പ്രദേശങ്ങളിലും വീണ്ടും തിരച്ചില്‍ നടത്തി. പിന്നീട് 1.10നു വീട്ടില്‍ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണു വാഷിങ്‌മെഷീനിലെ വെള്ളത്തില്‍ കുട്ടികളെ കണ്ടെത്തിയത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ ദുരൂഹതയില്ലെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























