പൂനെയില്‍ സൈനിക റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി

പൂനെയില്‍ സൈനിക റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 18 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സൈന്യം പരീക്ഷയും റദ്ദാക്കി. കരസേനയിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പരീക്ഷയുമാണ് നടക്കേണ്ടിയിരുന്നത്. ഞായറാഴ്ച രാവിലെ ഒന്‍പതിനാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍, താനെ എന്നിവിടങ്ങളിലും ഗോവയിലും വരെ പരീക്ഷയുടെ ചോദ്യ പേപ്പര്‍ എത്തി എന്ന് തെളിഞ്ഞതോടെയാണ് പരീക്ഷ റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളടക്കം 350ലേറെപ്പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.
https://www.facebook.com/Malayalivartha
























