യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി

യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം വോട്ടെടുപ്പ് തുടങ്ങി.11 ജില്ലകളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ അഞ്ചു ജില്ലകള്‍ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്നവയാണ്.
രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേത്തി, അയോധ്യ എന്നിവിടങ്ങളില്‍ ഇന്നാണു തെരഞ്ഞെടുപ്പ്. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ചന്ദ്രശേഖര്‍ കനൗജിയുടെ മരണത്തെത്തുടര്‍ന്ന് ആലാപുര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. 2012ലെ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി 37 സീറ്റുകളില്‍ വിജയിച്ചിരുന്നു കോണ്‍ഗ്രസ്5 ബിജെപി5, ബിഎസ്പി3, പീസ് പാര്‍ട്ടി2 എന്നിങ്ങനെയാണു മറ്റു പാര്‍ട്ടികളുടെ നില.
https://www.facebook.com/Malayalivartha


























