ഓണ്‍ലൈനിലൂടെ പ്രണയിച്ച് പാക്കിസ്ഥാനിലുള്ള കാമുകിയെ കാണാന്‍ അതിര്‍ത്തി ചാടിക്കടക്കാന്‍ നോക്കി; യുവാവിനെ ബി.എസ്.എഫ് ജവാന്മാര്‍ പൊക്കി!

പാക്കിസ്ഥാനിലെ ലാഹോറിലുള്ള ഫേസ്ബുക്ക് പ്രണയിനിയെ കാണാന്‍ അതിര്‍ത്തി ചാടിക്കടക്കാന്‍ ശ്രമിച്ച യുവാവിനെ ബി.എസ്.എഫ് പിടികൂടി. ചണ്ഡീഗഡ് സ്വദേശിയായ സിക്കന്ദര്‍ ഖാന്‍ ആണ് പിടിയിലായത്. ഫിറോസ്പൂരിലെ ലക്കോ കേ ബെഹ്‌റാം അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ ബി.എസ്.എഫ് കണ്ടെത്തിയത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തന്റെ പ്രണയിനിയെ കാണാനാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ പറഞ്ഞതായി പട്ടാള മേധാവികളിലൊരാളായ ബല്‍വീന്ദര്‍ സിങ് അറിയിച്ചു.
ചണ്ഡീഗഡിലെ ഒരു മാര്യേജ് ബ്യൂറോയില്‍ ജോലി ചെയ്യുന്ന ഇയാളുടെ കയ്യില്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നില്ല. ബി.എസ്.എഫ് ഇയാളെ ലോക്കല്‍ പൊലിസിന് കൈമാറി.
https://www.facebook.com/Malayalivartha


























