Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം


കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...

നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? എന്ന ചോദ്യം സൂക്ഷിക്കുക, ' യെസ് ' എന്ന് പറയരുതെന്ന് സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്

27 FEBRUARY 2017 07:53 PM IST
മലയാളി വാര്‍ത്ത

പരിചിയമില്ലാത്ത നമ്പറില്‍ നിന്നും കോള്‍ വന്നാല്‍ ആ കോള്‍ എടുക്കരുതെന്ന് സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. കോള്‍ എടുത്താലും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്ന ചോദ്യം കേട്ടാല്‍ ഉടന്‍ ഫോണ്‍ വെക്കണമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും തട്ടിപ്പ് വ്യാപകമാകുന്നുവെന്ന് പരാതിയുണ്ട്.

അമേരിക്കയില്‍ കഴിഞ്ഞ മാസത്തിലാണ് 'യെസ്' ഫോണ്‍ തട്ടിപ്പ് ആദ്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ചില ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ ഫോണ്‍ വഴി ഇടപാടുകള്‍ ഉറപ്പിക്കുന്നവയാണ്. ഈ രീതിയെയാണ് ഫോണ്‍ വഴിയുള്ള തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുന്നത്.

പ്രാദേശിക നമ്ബറില്‍ നിന്നുള്ള ഫോണ്‍കോളാണ് ആദ്യം തട്ടിപ്പിന്റെ ഭാഗമായി ലഭിക്കുക. ഈ കോള്‍ എടുത്തു കഴിഞ്ഞാല്‍ മറുതലയ്ക്കലുള്ളവര്‍ സ്വയം പരിചയപ്പെടുത്തും. പേരും ജോലി ചെയ്യുന്ന സ്ഥാപനവും അടക്കം പറഞ്ഞായിരിക്കും പരിചയപ്പെടുത്തല്‍. ഇതിന് ശേഷം നിങ്ങള്‍ക്ക് കേള്‍ക്കുന്നുണ്ടോ എന്ന് ആവര്‍ത്തിച്ച് ചോദിക്കും. 'യെസ്' എന്ന് പറഞ്ഞാല്‍ ഉടന്‍ ഫോണ്‍ കട്ടാവും.

ഈ 'യെസ്' ശബ്ദമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. റെക്കോഡ് ചെയ്യുന്ന യെസ് ശബ്ദം എഡിറ്റ് ചെയ്ത് നിരവധി സാധനങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതിയുടെ രൂപത്തിലേക്ക് മാറ്റുന്നു. യാതൊരു ആവശ്യവുമില്ലാത്ത സാധനങ്ങള്‍ക്കായി വലിയ തുക നല്‍കേണ്ടി വരുന്നതിനെതിരെ പ്രതികരിച്ചാല്‍ ഈ ശബ്ദരേഖയാണ് തട്ടിപ്പുകാര്‍ തെളിവായി കേള്‍പ്പിക്കുക. കൂടുതല്‍ തര്‍ക്കത്തിന് നിന്നാല്‍ നിയമപരമായി നീങ്ങുമെന്ന് പോലും ഇവര്‍ ഭീഷണിപ്പെടുത്തും.

അമേരിക്കയിലെ ഫ്‌ളോറിഡ, പെന്‍സുല്‍വേനിയ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ നിന്നും തട്ടിപ്പ് റിപ്പോര്‍ട്ടു ചെയ്തു കഴിഞ്ഞു. മാത്രമല്ല ദിവസങ്ങള്‍ കഴിയുംതോറും ഈ തട്ടിപ്പിന്റെ വ്യാപ്തി കൂടി വരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം ഫോണ്‍കോള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ കോള്‍ വിച്ഛേദിക്കണമെന്ന് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. ഇനി അഥവാ തട്ടിപ്പിനിരയായാല്‍ വൈകാതെ അധികൃതരെ സമീപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (8 minutes ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (20 minutes ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (37 minutes ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (49 minutes ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (8 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (8 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (9 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (9 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (9 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (9 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (10 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (10 hours ago)

Malayali Vartha Recommends