പണപ്പെട്ടി മറന്നു എടിഎമ്മിനു പുറത്ത് ആരും കാണാതെ നാലുദിവസം

പൊതു മേഖലാ ബാങ്ക് എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കാനെത്തിയ വിദ്യാര്‍ഥി പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട പെട്ടി തുറന്നതു വെറും കൗതുകം കൊണ്ടാണ്. എന്നാല്‍, കെട്ടുകണക്കിനു നോട്ടുകള്‍ കണ്ട് അവന്‍ അമ്പരന്നു. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍. ആകെ 24.68 ലക്ഷം രൂപ.
പൊലീസും ബാങ്ക് അധികൃതരും എത്തി അന്വേഷണം നടത്തിയപ്പോള്‍ എടിഎമ്മില്‍ മോഷണം നടന്നിട്ടില്ലെന്നു വ്യക്തമായി. കൂടുതല്‍ അന്വേഷണം നടത്തിയവര്‍ക്ക് അതിലേറെ അമ്പരപ്പ്. എടിഎമ്മില്‍ പണം നിറയ്ക്കുന്ന ജീവനക്കാരന്‍ മറന്നുവച്ചതായിരുന്നു ആ പെട്ടി. അതും നാലുദിവസം മുന്‍പ്.
https://www.facebook.com/Malayalivartha


























