Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഹമ്മദാബാദ് സ്‌ഫോടന പരമ്പരകേസില്‍ സിമി നേതാവ് നഗോറിയടക്കം 11 പേര്‍ക്ക് ജീവപര്യന്തം

28 FEBRUARY 2017 11:15 AM IST
മലയാളി വാര്‍ത്ത

അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസില്‍ നിരോധിത സംഘടനയായ സിമിയുടെ മുന്‍ തലവന്‍ സഫ്ദര്‍ നഗോറി അടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവ്. രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇന്‍ഡോറിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചത്. സഫ്ദര്‍, സഹോദരന്‍ കമറുദ്ദീന്‍ നഗോറി, മണ്‍റോസ് ജമാന്‍, അമീര്‍ പര്‍വേസ്, ഹഫീസ് ഹുസൈന്‍, പീദികല്‍ ശിവ്‌ലി, പീദികല്‍ ഷാദുലി, അന്‍സാര്‍, കമ്രാന്‍, അഹമ്മദ് ബെയ്ഗ്, മുഹമ്മദ് യാസിന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. വീഡിയൊ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രത്യേക ജഡ്ജി പി.കെ. പലോദ വിധി പറഞ്ഞത്. സഫ്ദര്‍, അഹമ്മദ് ബെയ്ഗദ്, മുഹമ്മദ് യാസിന്‍ എന്നിവര്‍ ഇതിനായി അപേക്ഷ നല്‍കിയിരുന്നു. ജയിലിലിരുന്നാണ് പത്ത് പ്രതികളും വിധി കേട്ടത്.

പ്രതികളില്‍ ഒരാളായ മണ്‍റോസ് ജമാന്‍ കോടതിയില്‍ ഹാജരായി. കര്‍ണാടകയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മണ്‍റോസിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. പിതാവിനൊപ്പമെത്തിയ മണ്‍റോസ് വിധി കേട്ട് കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. തന്നെ മറ്റുള്ളവര്‍ കുടുക്കിയതെന്ന് അയാള്‍ പറഞ്ഞു. ആയുധ, സ്‌ഫോടകവസ്തു നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍, രാജ്യദ്രോഹം, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. 2008 ജൂലൈയില്‍ അഹമ്മദാബാദില്‍ നന്ന സ്‌ഫോടനത്തില്‍ 57പേരാണ് മരിച്ചത്. കേസില്‍ 70 ലേറെപ്പേര്‍ക്ക് കുറ്റപത്രം നല്‍കി.

2008 മാര്‍ച്ച് 26ന് ഇന്‍ഡോറിലെ സന്യോഗഗിതാഗഞ്ച് മേഖലയില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തുന്നതിനിടെ സംഭവം. ചോറാലിലെ ഫാം ഹൗസിലാണ് ഇവര്‍ ക്യാമ്പ് നടത്തിയത്. അവിടെ നിന്നാണ് ആയുധങ്ങളും രാജ്യദ്രോഹപരമായ ലഘുലേഖകളും പിടിച്ചെടുത്തത്. 120 ജലാറ്റിന്‍ സ്റ്റിക്കുകളും, 100ഡിറ്റനേറ്ററുകളുംപിടിച്ചെടുത്ത വയില്‍ പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (17 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (38 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (56 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (59 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends