കർണാടകയിലെ ഹുനസുർ ശ്രീ ഷിർദി സായി ബാബ മന്ദിരത്തിലെ സി സി ടി വി കാമറയിൽ സായി ബാബയുടെ ദിവ്യ രൂപം തെളിഞ്ഞു എന്ന വാർത്ത വൈറലാകുന്നു

കർണാടകയിലെ ഹുനസൂർ ശ്രീ ഷിർദി സായിബാബ മന്ദിരത്തിൽ സായിബാബയുടെ ദിവ്യരൂപം പ്രത്യക്ഷപ്പെട്ടു എന്ന വാർത്ത എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. സിസിടിവി ക്യാമറ പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്നാണ് ഈ ദിവ്യരൂപത്തെ കണ്ടെത്തിയത്.
ക്യാമറ ദൃശ്യം കണ്ട ഭക്തർ ബാബയുടെ പ്രതിരൂപമാണെന്നാണ് വിശ്വസിക്കുന്നത്. ഇതിനെ തുടർന്ന് ഭക്ത ജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
യഥാർത്ഥത്തിൽ വിളക്കിലെ പ്രകാശ രശ്മികൾ കൂടിച്ചേർന്നുണ്ടായ രൂപമാണെങ്കിലും ബാബയുടെ പ്രതിബിംബ രൂപവുമായി സാദൃശ്യം വന്നു എന്നുള്ളതാണ് ഏവരേയും അമ്പരിപ്പിക്കുന്നത്.
മന്ദിരത്തിന്‍റെ നടത്തിപ്പുക്കാരിൽ ഒരാളായ സുദണ്വ എന്ന വ്യക്തിയാണ് ഈ ദൃശ്യം ആദ്യമായി കാണുന്നത്. സിസിടിവി ദൃശ്യമല്ലാതെ ഭക്തജനങ്ങൾക്കാർക്കും ഈ ദൃശ്യം നേരിട്ടുകാണാനായില്ല.
https://www.facebook.com/Malayalivartha


























