മാര്‍ച്ച് 31നുള്ളില്‍ എല്ലാ ബാങ്കുകളിലും ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ പുതിയ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നു. ഇതിനായി മാര്‍ച്ച് 31നുള്ളില്‍ രാജ്യത്തെ എല്ലാ ബാങ്കുകളിലും ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ ഈ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്താനും നിര്‍ദേശമുണ്ട്.
ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഈ നീക്കം. എല്ലാ ബാങ്കുകളിലും ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉറപ്പാക്കുന്നതിലൂടെ വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മേഖലയിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ കൊണ്ട് വരാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
കൂടാതെ സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ സുരക്ഷ എന്നിവയ്ക്കും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























