പോലീസ് കസ്റ്റഡിയിലെടുത്ത കൗമാരക്കാരന്‍ സെല്ലിനുള്ളില്‍ തൂങ്ങിമരിച്ചു

വീണ്ടുമൊരു കസ്റ്റഡി മരണം കൂടി. ഉത്തരാഖണ്ഡില്‍ കൗമാരക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത 16 കാരനായ സിയാവുദിന്‍ റാസയെയാണ് സെല്ലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ നാലു ദിവസം മുന്‍പ് കാണാതായിരുന്നു. ഇതിനെ തുടര്‍ന്നാണ് സിയാവുദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ലക്‌നൗവില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.
പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സിയാവുദിന്‍ മരിച്ചതെന്ന് മാതാപിതാക്കളുടെ ആരോപണം. സംഭവത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. നാലു പൊലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha


























