ഗുര്‍മെഹര്‍ കൗറിന് പിന്നാലെ ആ വീഡിയോ ഡയറക്റ്റ് ചെയ്ത രാം സുബ്രഹ്മണ്യന്‍ എന്ന യുവാവിനും വധഭീഷണി

രാജ്യത്തൊട്ടാകെ കത്തിപ്പടരുകയാണ് 20കാരിയായ ഗുര്‍മെഹര്‍ കൗര്‍ നയിച്ച എ.ബി.വി.പി എന്ന സംഘടനയുടെ ക്യാമ്പസിലെ അഴിഞ്ഞാട്ടത്തിനെതിരെ നടത്തിയ പ്രതിഷേധം. അതിനെതിരെ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയിലൂടെ പലരും തേജോവധം ചെയ്ത് കഴിഞ്ഞു.
ഇപ്പോഴിതാ ആ വീഡിയോ ഡയറക്റ്റ് ചെയ്ത 39കാരനായ രാം സുബ്രമണ്യം എന്ന വ്യക്തിയ്‌ക്കെതിരെയും വധഭീഷണി മുഴക്കിയിരിക്കുകയാണ് ചിലര്‍. ഇപ്പോള്‍ ഡല്‍ഹിയിലുള്ള സുബ്രഹ്മണ്യത്തെ ഫേസ്ബുക്കും മറ്റ് അനുബന്ധ സോഷ്യല്‍ മീഡിയകളിലൂടെയും വധഭീഷണി മുഴക്കിയിരിക്കുകയാണ് യൂണിയന്‍ മിനിസ്റ്റര്‍ കിരണ്‍ രജ്ജുവിന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്ന ചിലര്‍.
ഒരു ഇരുപതുകാരിക്കെതിരെ ഇത്തരത്തില്‍ നടത്തുന്ന ഹീനമായ പെരുമാറ്റം സമൂഹമനഃസാക്ഷിക്ക് ചേരുന്നതെല്ലെന്ന് സുബ്രമണ്യം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ വോളന്റീയര്‍ ആയ സുബ്രമണ്യം പാര്‍ട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനാണ് ഇത്തരത്തില്‍ വീഡിയോ ഇറക്കിയത് എന്ന് ചിലര്‍ ആരോപിച്ചു. എന്നാല്‍ താന്‍ അതിലെ ഒരു വോളന്റീയര്‍ മാത്രമാണെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കില്ല എന്നും ബി.ജെ.പി യുടെ ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള ചിത്രത്തിലുണ്ടെന്നും അത് താന്‍ ബി.ജെ.പികാരനാണ് എന്നാണോ സൂചിപ്പിക്കുന്നത് എന്നും ചോദിക്കുന്നു.
https://www.facebook.com/Malayalivartha


























