ഓണ്‍ലൈന്‍ മുഖേന ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു

ഓണ്‍ലൈന്‍ മുഖേന ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. നൂറുകണക്കിന് ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് തടയാനാണ് പുതിയ നടപടി. ട്രാവല്‍ ഏജന്‍സികള്‍ വ്യാജപേരുകളില്‍ ടിക്കറ്റ് സമ്പാദിച്ച് കരിച്ചന്തയില്‍ വില്‍ക്കുന്നത് തടയാനും നടപടി സഹയാകമാകുമെന്നാണ് കരുതുന്നത്.
ഐആര്‍സിറ്റിസി ടിക്കറ്റിംഗ് സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഇതിനായുള്ള സോഫ്റ്റ് വെയര്‍ രൂപപ്പെടുത്തുന്നത് അവസാന ഘട്ടത്തിലാണ്. അടുത്ത മാസം ഒന്നുമുതല്‍ മുതിര്‍ന്ന പൗരന്‍മാരുടെ അനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റിംഗ് വ്യാപകമാക്കുന്നതിന് കേന്ദ്രം നിരവധി പദ്ധതികളാണ് നടപ്പിലാക്കാന്‍പോകുന്നത്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി 6,000 സ്വയിപ്പിംഗ് മെഷീനുകളും 1,000 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളും സ്ഥാപിക്കും. ഓള്‍ലൈന്‍ ടിക്കറ്റിനുള്ള റെയില്‍വെയുടെ പുതിയ ആപ്പും മെയ് മാസത്തോടെ പുറത്തിറങ്ങും.
https://www.facebook.com/Malayalivartha


























