ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. യുപിയില്‍ ആറാം ഘട്ടമായി 49 നിയമസഭാ സീറ്റുകളിലേക്കും മണിപ്പൂരില്‍ ആദ്യഘട്ടമായി 38 സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയാണ് മേഖലകളില്‍ ഒരുക്കിയിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ഈ മാസം എട്ടിനാണ് അവസാനഘട്ട വോട്ടെടുപ്പ്.
നേരത്തേ വോട്ടെടുപ്പു കഴിഞ്ഞ പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും ഫലം 11നു പ്രഖ്യാപിക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെങ്കിലും അതു 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണു വിലയിരുത്തലുകള്‍. യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയും മണിപ്പൂരില്‍ കോണ്‍ഗ്രസുമാണു ഭരണത്തിലുള്ളത്.
https://www.facebook.com/Malayalivartha


























