വിദ്യാത്ഥികള്‍ക്ക് ഇനി മുതല്‍ ഉച്ചക്കഞ്ഞി കഴിക്കാനും ആധാര്‍ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ഉച്ചഭക്ഷണത്തിനും ആധാര്‍ വേണം. ഇത് സംബന്ധിച്ച് ഉത്തരവ് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയമാണ് പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികള്‍, സ്‌കൂളില്‍ ആഹാരം പാചകം ചെയ്യുന്നവര്‍, സഹായികള്‍, എന്നിവര്‍ക്ക് ആധാര്‍ നിര്‍ബന്ധമെന്നാണ് ഉത്തരവില്‍ പറയുന്നത്. ജമ്മു കശ്മീര്‍, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ എല്ലായിടത്തും ഈ ഉത്തരവ് ബാധകമായിരിക്കും.
ആധാര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി ഉപഭോക്താക്കളിലേക്കെത്തിക്കാനുള്ള ശ്രമങ്ങളെ സുഗമമാക്കുമെന്നും അതിനാലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇതുവരെ ആധാര്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാത്ഥികള്‍ രജിസ്റ്റര്‍ ചെയ്ത് ആധാര്‍ നമ്പര്‍ ഹാജരാക്കാനുള്ള അവസാന തീയ്യതി ജൂണ്‍ 30ആണ്.
രാജ്യത്ത് 13.16 കോടി കുട്ടികളില്‍ 11.50 ലക്ഷം സ്‌കൂളുകളിലായി 10.03 കോടി കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കണക്ക്.സ്‌കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്നവരും ഉച്ചഭക്ഷണ പദ്ധതിയുടെ ആനുകൂല്യം പറ്റുന്നവരായതുകൊണ്ടാണ് ഇവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയത്.
https://www.facebook.com/Malayalivartha
























