മക്കളെ അച്ഛന്‍ ക്രൂരബലാത്സംഗം ചെയ്തു... അച്ഛനെ 21 വര്‍ഷത്തേക്ക് കോടതി തടവിന് ശിക്ഷിച്ചു

ആണുങ്ങളോട് താല്‍പര്യമില്ലാതിരുന്ന താന്‍ സ്വയം തിരിച്ചറിഞ്ഞു സ്വവര്‍ഗരതിക്കാരിയാണെന്ന്. എല്ലാക്കാര്യവും തുറന്നു പറയുന്ന മകള്‍ ഇക്കാര്യവും അച്ഛനോട് പറഞ്ഞു. എന്നാല്‍ അവള്‍ പ്രതീക്ഷിച്ചത് പോലുള്ള ഒരു മറുപടിയായിരുന്നില്ല അച്ഛനില്‍ നിന്നും അവള്‍ക്ക് കിട്ടിയത്. മകളുടെ വെളിപ്പെടുത്തല്‍ കേട്ട് അയാള്‍ പൊട്ടിത്തെറിച്ചു. പിന്നീട് അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. അതും ഒന്നും രണ്ടും തവണയല്ല.
സ്വവര്‍ഗരതിയെക്കാള്‍ എത്രയോ രസകരമാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള സെക്‌സ് എന്ന് മകള്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ വേണ്ടിയാണത്രെ ഇയാള്‍ മകളെ ബലാത്സംഗം ചെയ്തത്. എന്നാല്‍ ഇവളുടെ അനിയത്തിയെ കൂടി പീഡിപ്പിച്ചത് എന്തിന് എന്ന ചോദ്യത്തിന് ഇയാള്‍ക്ക് ഉത്തരമില്ല. 1980കളിലും 90കളിലുമായിട്ടാണ് ഇയാള്‍ സ്വന്തം പെണ്‍മക്കളെ ബലാത്സംഗം ചെയ്തത്. മൂത്ത മകള്‍ക്ക് 16 വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് ഇത്. മൂത്ത മകള്‍ വീട് വിട്ട ശേഷമാണ് ഇയാള്‍ ഇളയെ മകളെ ലൈംഗികമായി പീഡിപ്പിച്ചു തുടങ്ങിയത്. അതു വര്‍ഷങ്ങളോളം.
സ്വന്തം മക്കളെ ക്രൂരമായി ബലാത്സംഗം ചെയ്ത ഈ അച്ഛനെ 21 വര്‍ഷത്തേക്ക് കോടതി തടവിന് ശിക്ഷിച്ചു. ഇയാളുടെ പീഡനത്തിന് ഇരയായ രണ്ട് പെണ്‍മക്കളില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. നേരത്തെ കീഴ്‌ക്കോടതി ഇയാളെ വെറുതെ വിട്ടിരുന്നു. തന്റെ അനിയത്തിയെ അച്ഛന്‍ ഒരിക്കലും ലൈംഗികമായി ഉപദ്രവിക്കുമെന്ന് മൂത്ത മകള്‍ കരുതിയിരുന്നില്ല. കാരണം അയാള്‍ അത്തരത്തില്‍ കുട്ടിയോട് പെരുമാറിയിരുന്നില്ല.
അനിയത്തിയെ അച്ഛന്റെ അടുത്താക്കി വീട് വിട്ടത് കൊണ്ടാണ് അവള്‍ പീഡിപ്പിക്കപ്പെട്ടത് എന്നോര്‍ത്ത് കടുത്ത കുറ്റബോധത്തിലാണ് മൂത്ത മകള്‍ ഇപ്പോള്‍. സ്വന്തം അച്ഛനെതിരെ ആയിട്ട് പോലും നടന്ന സംഭവങ്ങള്‍ എല്ലാം കോടതിയില്‍ തുറന്നുപറയാന്‍ മകള്‍ തയ്യാറായി എന്നതാണ് കേസില്‍ നിര്‍ണായകമായത്. ശാരീരികമായി പീഡിപ്പിക്കപ്പെട്ട് എത്ര കാലം കഴിഞ്ഞ് പറഞ്ഞാല്‍ പോലും കുറ്റവാളി ശിക്ഷിക്കപ്പെടും എന്നതിന് തെളിവാണ് ഈ സംഭവം എന്ന് കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha
























