ജമ്മുവില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ ട്രാല്‍ പട്ടണത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം. കോണ്‍സ്റ്റബിള്‍ മന്‍സൂര്‍ അഹമദാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഹയുന ഗ്രാമത്തിലെ ഒരു വീട്ടില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡോകള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. സൈന്യത്തിന്റെ തിരിച്ചലിനിടെ തീവ്രവാദികള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയും ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുകയും ചെയ്തു. ഏറ്റുമുട്ടലിനിടെയാണ് മന്‍സൂര്‍ അഹമദ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























