വിവാഹവേദിയില്‍ ആദ്യ ഭാര്യയെ കണ്ട ഭര്‍ത്താവ് ഇറങ്ങിയോടി; പിന്തുടര്‍ന്നെത്തിയ ഭാര്യ എടുത്തിട്ട് പെരുമാറി

താലികെട്ടിന് തൊട്ടു മുന്‍പ് വിവാഹങ്ങള്‍ മുടങ്ങിയതായിട്ടുള്ള എത്രയോ വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. ഇവിടെ രണ്ടാം വിവാഹത്തിന് തയ്യാറായി വേദിയിലെത്തിയ മധ്യവയസ്‌കന്റെ വിവാഹം ആദ്യ ഭാര്യയാണ് മുടക്കിയത്. സംഭവം നടന്നത് പഞ്ചാബിലെ ലുധിയാനയില്‍. ഭാര്യയെ കണ്ട് ഓടിയ വരനെ ജനമധ്യത്തില്‍വെച്ച് ഭാര്യ കൈകാര്യം ചെയ്യുകയും ചെയ്തു. വിശാല്‍ കുമാര്‍ സോനുവിനാണ് ആദ്യ ഭാര്യ രാഖിയില്‍ നിന്നും മര്‍ദ്ദനമേറ്റത്. മല്‍ഹ്ര റോഡിലുള്ള ഒരു റസ്‌റ്റോറന്റില്‍ വിവാഹാഘോഷം നടക്കുന്നതിനിടെ രാഖി അവിടേയ്ക്ക് വരികയായിരുന്നു. ഭാര്യയെ കണ്ടതോടെ അടിമുടി വിറച്ച വിശാല്‍ ഒന്നും നോക്കാതെ ഇറങ്ങിയങ്ങോടി. രാഖി വിട്ടു കൊടുത്തില്ല. വിശാലിന് പിന്നാലെ ഓടി പിടകൂടി കണക്കിന് കൊടുത്തു. വിവാഹ വസ്ത്രത്തില്‍ പിടിച്ചു വലിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ വധുവിന്റെ വീട്ടുകാരും വിശാലിനെ കണക്കിന് പെരുമാറി.
വിവാഹബന്ധം വേര്‍പെടുത്താതെയാണ് ഇയാള്‍ രണ്ടാം വിവാഹത്തിന് തയ്യാറായതെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം. പതിമൂന്ന് വയസ് പ്രായമുള്ള ഒരു മകനും തങ്ങള്‍ക്കുണ്ടെന്ന് രാഖി പറഞ്ഞു. നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. രാഖിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു എന്നാണ് വിശാല്‍ പൊലീസിനോട് പറഞ്ഞത്. തന്നക്കാള്‍ പതിനെട്ട് വയസ് പ്രായം കുറഞ്ഞ പെണ്‍കുട്ടിയേയാണ് വിശാല്‍ വിവാഹം കഴിക്കാന്‍ തെരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha
























