കഴുത്തു മുറിച്ച്, കാലില്‍ നാരങ്ങ കെട്ടിയ നിലയില്‍ പെണ്‍കുട്ടിയുടെ ജഡം

ബെംഗളൂരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മരണത്തിനു പിന്നില്‍ ചാത്തന്‍ സേവക്കാര്‍ എന്നു സംശയിക്കുന്നതായി പോലീസ്. മഗഡി സുനകല്‍ മുഹമ്മദ് നൂറുള്ളയുടെയും ജമീലയുടേയും മകള്‍ ആയിഷയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കഴുത്തു മുറിച്ചു കാലില്‍ നാരങ്ങ വച്ചു കെട്ടിയ നിലയിലാണു ജഡം കണ്ടെത്തിയത്. ഇതാണു ചാത്തസേവക്കാരാണു കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കാന്‍ കാരണം. മാത്രമല്ല ചാത്തന്‍സേവയ്ക്ക് ഉപയോഗിക്കുന്ന ചില വസ്തുക്കളും മൃതദേഹത്തിനു സമീപത്തു നിന്നു കണ്ടെത്തിയെന്നും പോലീസ് പറയുന്നു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു വീടിനു സമീപത്തു കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്നു മാതാപിതാക്കാള്‍ പോലീസില്‍ പരാതി നല്‍കി.
രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തനായില്ല. വെള്ളിയാഴ്ച വൈകിട്ടു വഴിയാത്രക്കാരാണു കുട്ടിയുടെ മൃതദേഹം പൊളിത്തീന്‍ ബാഗില്‍ പൊതിഞ്ഞു കനാലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ കാലില്‍ നാരങ്ങ പകുതിയായി മുറിച്ച് കെട്ടിവയ്ക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു. മാത്രമല്ല കാലുകള്‍ കുട്ടികെട്ടിയ നിലയിലായിരുന്നു. ചാത്താന്‍സേവക്കാരാണു കൊലപാതകത്തിനു പിന്നില്‍ എന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആയിഷ.
https://www.facebook.com/Malayalivartha
























