ബാങ്ക് ഇടപാടുകാര്‍ അധിക ചാര്‍ജ്ജുകളില്‍ നിന്നും രക്ഷപ്പെട്ടു; ബാങ്കുകള്‍ ഏര്‍പ്പെടുത്തിയ അധിക ചാര്‍ജ്ജുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രനിര്‍ദേശം

പണമിടപാടുകള്‍ക്ക് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഏര്‍പ്പെടുത്തിയ അധിക ചാര്‍ജ്ജുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രനിര്‍ദേശം. എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ക്കാണ് അധിക ചാര്‍ജ്ജ് നീക്കാനുള്ള നിര്‍ദേശം നല്‍കിയത്. ഒരു മാസത്തില്‍ നാല് ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും 150 രൂപ വീതം ഈടാക്കുന്ന എച്ച്ഡിഎഫ്‌സി ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ നീക്കവും ഇതോടെ ഇല്ലാതാവും. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്ന എസ്ബിഐ നീക്കത്തിനും കേന്ദ്രത്തിന്റെ നീക്കം തിരിച്ചടിയായിട്ടുണ്ട്.
എടിഎം വഴി പിന്‍വലിക്കുമ്പോള്‍ നാലിന് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും സേവന നികുതിയ്ക്കും സെസിനും പുറമേയാണ് ഉപയോക്താക്കളില്‍ നിന്ന് 150 രൂപ ഈടാക്കേണ്ടത്. മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് 25,000 രൂപ വരെ സൗജന്യമായി കൈമാറാന്‍ കഴിയും അതിന് മുകളിലുള്ള തുകയ്ക്ക് 150 രൂപ സര്‍വ്വീസ് ചാര്‍ജ്ജും 15 ശതമാനം സര്‍വ്വീസ് ടാക്‌സും ഈടാക്കും. ഇതിന് പുറമേ ഹോം ബ്രാഞ്ച് വഴിയുള്ള ഇടപാടുകള്‍ക്കും ബാങ്ക് പണം ഈടാക്കും. രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്കും അധിക ചാര്‍ജ്ജ് ഈടാക്കുമെന്നും വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോടെ അവസാനിച്ചത്.
https://www.facebook.com/Malayalivartha
























