പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനേഴുകാരിയുടെ മുഖം ബ്ലേഡുകൊണ്ട് കീറി

പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിയ പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുര്‍ഗാവൂണിലാണ് സംഭവം. പെണ്‍കുട്ടിയും പ്രതിയും സമീപവാസികളാണ്. നിരവധി തവണ ശങ്കര്‍ ഭരദ്വാജ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി അഭ്യര്‍ത്ഥന നിരസിക്കുകയാണുണ്ടായത്.
സംഭവദിവസം രാത്രി പെണ്‍കുട്ടി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ പ്രതി തടഞ്ഞുനിര്‍ത്തുകയായിരുന്നു. തന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് ബോധ്യമായതോടെ യുവാവ് കൈയ്യില്‍ കരുതിയ ബ്ലേഡുകൊണ്ട് പെണ്‍കുട്ടിയുടെ മുഖം കീറുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശ വാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























