ഉത്തര്‍പ്രദേശിലും മണിപ്പൂരിലും അവസാനഘട്ട പോളിങ്നാളെ; വോട്ടെണ്ണല്‍ ശനിയാഴ്ച

ഉത്തര്‍പ്രദേശും മണിപ്പൂരും അവസാനഘട്ട വോട്ടെടുപ്പിനായി നാളെ പോളിങ് ബൂത്തിലെത്തുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. ശനിയാഴ്ചയാണ് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് കലണ്ടറിലെ ഏറ്റവും ശ്രദ്ധേയമായ ജനവിധി അന്തിമഘട്ടത്തിലേക്ക്. തെക്കുകിഴക്കന്‍ യു.പിയിലെ നാല്‍പതുമണ്ഡലങ്ങളിലും മണിപ്പൂരിലെ 22 സീറ്റുകളിലുമാണ് നാളെ വോട്ടെടുപ്പ്.
പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ സീറ്റുകളും ഇതിലുള്‍പ്പെടുന്നു. ക്ഷേത്രനഗരത്തിലെ മല്‍സരം ബി.ജെ.പിക്ക് ജീവന്മരണപ്പോരാട്ടമാണ്. നരേന്ദ്ര മോഡി പ്രചാരണത്തിന്റെ അവസാന മൂന്ന് ദിനങ്ങളിലും നിറഞ്ഞുനിന്നതോടെ രാജ്യം ഗംഗാതടത്തിലേക്ക് ഉറ്റുനോക്കി. മോഡിയും അഖിലേഷും തമ്മിലുള്ള വാക്‌പോരില്‍ തീപാറി.
ആദ്യ രണ്ട് ഘട്ടങ്ങളില്‍ അഖിലേഷ് രാഹുല്‍ കൂട്ടിക്കെട്ടിന്റെ യൗവന രസതന്ത്രം യു.പിയുടെ മനസിനെ സ്വാധീനിച്ചെങ്കില്‍ സാമുദായിക ധ്രുവീകരണം ശക്തമായതോടെ ബി.ജെ.പി മേല്‍ക്കൈ നേടി. ബഹളങ്ങളില്‍ നിന്ന് അകന്ന് പരമ്പരാഗത പ്രചാരണവഴികളിലൂടെയും ദലിത് മുസ്ലീം സമവാക്യത്തിന്റെ സാധ്യതകളിലൂടെയും മുന്നോട്ടുപോകുന്ന മായാവതി എത്രമാത്രം നേട്ടമുണ്ടാക്കുമെന്ന് ഇനിയും കണക്കുകൂട്ടാനായിട്ടില്ല.
https://www.facebook.com/Malayalivartha
























