മണിപ്പൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരു മരണം

മണിപ്പൂരിലെ കംജോങ് ജില്ലയില്‍ ചൊവ്വാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. തെരഞ്ഞെടുപ്പു ജോലിക്കായി കംജോങിലെത്തിയ എച്ച്. രാംകാറ്റിംഗ് എന്ന അധ്യാപകനാണു ബുധനാഴ്ച മരിച്ചത്. ചൊവ്വാഴ്ച കംജോങ് ജില്ലയിലെ കോംഗല്‍ഐസി റോഡില്‍ സുരക്ഷാ സേന പെട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ അധ്യാപകനു ഗുരുതരമായി പരിക്കേറ്റിരുന്നു. ബുധനാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്.
അധ്യാപകന്റെ മരണത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥന്‍ വിവേക് കുമാര്‍ ദുഃഖം രേഖപ്പെട്ടുത്തി. അദേഹത്തിന്റെ കുടുംബത്തിനു സഹായധനമായി 20 ലക്ഷം രൂപ കൈമാറിയതായും വിവേക് കുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























