ബംഗളൂരുവില്‍ ബോര്‍ഡിങ് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

ബംഗളൂരുവിലെ ബോര്‍ഡിങ് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കര്‍ണാടക ചിക്കനായകനഹള്ളിയിലെ വിദ്യാവാരിധി ഇന്റര്‍നാഷണല്‍ ബോര്‍ഡിങ് സ്‌കൂളിലാണ് സംഭവം.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അകന്‍ഷാ പല്ലകി, ശാന്തമൂര്‍ത്തി, ശ്രേയസ് എന്നിവരാണ് മരിച്ചത്. ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ അല്‍പസമയത്തിനുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഭക്ഷണത്തില്‍ മായം കലര്‍ന്നതാണ് അപകടകാരണമെന്നും ഭക്ഷണം കഴിക്കാതിരുന്ന മറ്റു കുട്ടികള്‍ക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്നും ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ രംഗസ്വാമി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























