നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബിജെപിക്ക് മുന്‍തൂക്കം, പഞ്ചാബില്‍ കോണ്‍ഗ്രസിനു സാധ്യത

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ അഞ്ചില്‍ നാലിടത്തും ബിജെപിക്ക് മുന്‍തൂക്കം. പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യത്തിന് 120 സീറ്റും മായാവതിയുടെ ബിഎസ്പിക്ക് 57സീറ്റും ലഭിക്കുമെന്നുമാണ് പ്രവചനം. യു പി യില്‍ ബി ജെ പിക്ക് 210 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന് ടൈംസ് നൗ വി എം ആര്‍ പറയുമ്പോള്‍ 185 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളു എന്ന് ഇന്ത്യാ ടി വി പ്രവചിക്കുന്നു.
https://www.facebook.com/Malayalivartha


























