പ്രസവാവധി ആറു മാസമാക്കിയ നിയമം ലോക്‌സഭ പാസാക്കി, തൊഴില്‍ സ്ഥലങ്ങളില്‍ കുട്ടികളെ പരിപാലിക്കാന്‍ പ്രത്യേക സൗകര്യം

സ്ത്രീകളുടെ പ്രസവാവധി ആറു മാസമാക്കിക്കൊണ്ടുള്ള മെറ്റേണിറ്റി ബെനഫിറ്റ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ രാജ്യ സഭ ബില്‍ പാസ്സാക്കിയിരുന്നു. രണ്ടുപ്രസവം വരെ അമ്മമാര്‍ക്ക് ആറ് മാസത്തെ പ്രസവാവധി ഉറപ്പാക്കുന്ന നിയമഭേദഗതി ബില്ലാണ് ലോക്‌സഭ പാസാക്കിയത്.
മൂന്നാമത്തെ പ്രസവത്തിന് മൂന്ന് മാസം മാത്രമേ അവധി ലഭ്യമാകുകയുള്ളൂ എന്നും ബില്ലില്‍ പറയുന്നു. മൂന്നുമാസത്തിനു താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന അമ്മയ്ക്ക് മൂന്ന് മാസം അവധി ലഭിക്കും.
അമ്ബത് വനിതാ തൊഴിലാളികളെങ്കിലുമുള്ള കമ്പനികളില്‍ കുട്ടികളെ പരിപാലിക്കാന്‍ പ്രത്യേക സൗകര്യം നിര്‍ബന്ധമാക്കണം. ദിവസത്തില്‍ നാലുതവണ കുഞ്ഞിനെ സന്ദര്‍ശിക്കാന്‍ അമ്മമാര്‍ക്ക് അനുമതി നല്‍കണമെന്നും നിയമം നിര്‍ദേശിക്കുന്നു.
https://www.facebook.com/Malayalivartha























