Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം നാളെ

10 MARCH 2017 08:27 AM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ. കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇത് അഭിമാന പോരാട്ടമാണെങ്കില്‍ ദേശീയരാഷ്ട്രീയത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഉത്തര്‍പ്രദേശില്‍ ജാതിസമവാക്യങ്ങളിലാണ് സമാജ്‌വാദിപാര്‍ട്ടിയുടെയും ബിഎസ്പിയുടെയും പ്രതീക്ഷ. വികസനവും വര്‍ഗീയതയും ഉച്ചത്തില്‍ മുഴങ്ങിക്കേട്ട പ്രചാരണമായിരുന്നു ഉത്തര്‍പ്രദേശില്‍ നടന്നത്.
ലോക്‌സഭാതിരഞ്ഞെടുപ്പില്‍ നേടിയ മേല്‍ക്കൈ നിയസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. നോട്ട് അസാധുവാക്കലും വര്‍ഗീയതയും ബിജെപിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ മോദിയെ മുന്‍നിര്‍ത്തിയായിരുന്നു ബിജെപി നീക്കം. എന്നാല്‍, അവസാന ലാപ്പില്‍ എത്തിയതോടെ പ്രധാനമന്ത്രിതന്നെ വര്‍ഗീയ പരാമര്‍ശം നടത്തിയത് പ്രചാരണത്തിന്റെ ദിശ മാറ്റി. മുസ്‌ലിം വോട്ടുബാങ്കില്‍ ഉണ്ടാകുന്ന വിള്ളലിലാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടി ഭരണം നിലനിര്‍ത്താമെന്നാണ് സമാജ വാദി പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

യാദവ്, മുസ്‌ലിം വോട്ടുകളുടെ ഏകീകരണം സംഭവിച്ചാല്‍ ഫലം മറിച്ചാവില്ല. രാഷ്ട്രീയ നിരീക്ഷകരുടെ വിജയപ്രതീക്ഷയില്‍ ഇടം നേടിയില്ലെങ്കിലും മായാവതിയും തികഞ്ഞ പ്രതീക്ഷയിലാണ്. പഞ്ചാബില്‍ വെന്നിക്കൊടി പാറിച്ച് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ലഹരി മാഫിയക്കെതിരെ പടനയിച്ച ക്യാപ്റ്റനും കൂട്ടരും പത്തു വര്‍ഷത്തെ എന്‍ഡിഎ ഭരണം അവസാനിപ്പിച്ചാല്‍ പഞ്ചാബ് പ്രചാരണത്തില്‍ കൂടുതല്‍ സമയം ചെലവിട്ട രാഹുല്‍ ഗാന്ധിക്കും അതു നേട്ടമാകും.

ആകെയുള്ള 117ല്‍ 23 സീറ്റുകളില്‍ മാത്രമാണ് ബിജെപി മത്സരിച്ചത്. അതുകൊണ്ടുതന്നെ തിരിച്ചടി സഖ്യകക്ഷിയായ അകാലിദളിന്റെ അക്കൗണ്ടിലിരിക്കും. ഉത്തരാഖണ്ഡില്‍ ഭരണം തിരിച്ചുപിടിച്ചും ഗോവയില്‍ ഭരണതുടര്‍ച്ചയും നേടിയാല്‍ മോദി-അമിത് ഷാ അച്ചുതണ്ട് പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്ത് നേടും. ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരം. താമര വിരിയാത്ത മണിപ്പൂരിലെ ചെറിയ നേട്ടം പോലും കേന്ദ്രസര്‍ക്കാരിന്റെയും മോദിയുടേയും ആത്മവിശ്വാസം വര്‍ധിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (6 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (13 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (20 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends