അച്ഛന്റെ കല്യാണം മകള്‍ മുടക്കി... 15 കാരിയെ വിവാഹം കഴിക്കാനൊരുങ്ങിയ പോലീസുകാരനും അഞ്ച് കുട്ടികളുടെ പിതാവുമായ 48 കാരന്‍ പോലീസ് പിടിയിലായി

15 കാരിയെ വിവാഹം കഴിക്കാനൊരുങ്ങിയ പോലീസുകാരനും അഞ്ച് കുട്ടികളുടെ പിതാവുമായ 48 കാരന്‍ പോലീസ് പിടിയിലായി. ഹൈദരാബാദിലെ കാമാത്തിപുര സ്വദേശി മെഹ്ബൂബിനേയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
മെഹ്ബൂബും അയല്‍വാസിയായ പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ കൊണ്ട് കല്യാണം കഴിക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയുമായി പല സ്ഥലങ്ങളിലും യാത്ര പോയിട്ടുണ്ടെന്നും എല്ലാം പെണ്‍കുട്ടിയുടെ പിതാവിന്റെ സമ്മത പ്രകാരമായിരുന്നുവെന്നും പോലീസ് കമ്മീഷണര്‍ സത്യനാരായണന്‍ വ്യകത്മാക്കി.
എന്നാല്‍ പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ ഇയാള്‍ അവളുടെ വീട്ടുകാര്‍ക്ക് പണം കൊടുത്തിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാഹം കഴിക്കാന്‍ ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതം കൊടുത്തതെന്നും കമ്മീഷണര്‍ പറഞ്ഞു.
പ്രതിയുടെ ഭാര്യ അസുഖ ബാധിതയായി വര്‍ഷങ്ങളായി കിടപ്പിലാണ്. ഇയാളുടെ മൂത്ത മകളുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്റെ വിവാഹം നടക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ പിതാവിനോട് പറഞ്ഞതനുസരിച്ച് വെള്ളിയാഴ്ച രാവിലെ നിക്കാഹിന് തയ്യാറെടുക്കുമ്പോഴാണ് സംശയം തോന്നിയ മൂത്ത മകള്‍ പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ പോസ്‌കോ ചുമത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























