അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങി: ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണി തുടങ്ങിയത്

രാജ്യം ഉറ്റു നോക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 157 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എത്ര മാത്രം യാഥാര്‍ത്ഥ്യമാകുമെന്നതും ഏവരും ഉറ്റുനോക്കുന്നു. നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങള്‍ ഒപ്പം നില്‍ക്കുന്നുവെന്ന സൂചന നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ക്കുള്ള ആഹ്‌ളാദം ചെറുതല്ല.
ഈ സൂചനകള്‍ യാഥാര്‍ത്ഥ്യമായാല്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിപരമായ വിജയം കൂടിയാവുമത്.
അതേസമയം,സര്‍വേകള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. 2009 ലോക്‌സഭ, 2016ലെ ബീഹാര്‍ തിരഞ്ഞെടുപ്പിലും കഴിഞ്ഞ തമിഴ്‌നാട് തിരഞ്ഞെടുപ്പിലും മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിയെന്ന് പാര്‍ട്ടി വക്താവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എസ്.പികോണ്‍ഗ്രസ് മുന്നണിക്കാവും വിജയമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പറഞ്ഞു. പ്രവചനങ്ങള്‍ ശരിയാകാറില്ലെന്ന് ബീഹാര്‍ തിരഞ്ഞെടുപ്പ് തെളിയിച്ചതായും രാഹുല്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























