എക്‌സിറ്റ് പോളുകളെ ശരിവച്ച് ബിജെപിയുടെ മുന്നേറ്റം;ഉത്തർ പ്രദേശിൽ ബിജെപി തരംഗം ; എസ്‌പി - കോണ്‍ഗ്രസ് സഖ്യം രണ്ടാമത്; പഞ്ചാബ് കോണ്‍ഗ്രസിന് അനുകൂലം; മണിപ്പൂരിൽ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. ഉത്തരാഖണ്ഡും ബി ജെ പി ക്കു

ഉത്തർപ്രദേശിൽ ബിജെപിയുടെ കുതിപ്പ്. ഇതുവരെ പുറത്തുവന്ന ഫലസൂചനകൾ പ്രകാരം160 സീറ്റുകളിൽ ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്. 50 ഇടത്ത് എസ്‌പി കോൺഗ്രസ് സഖ്യവും 30 ബിഎസ്‌പിയുമാണ് മുന്നിട്ടു നിൽക്കുന്നത്.
പഞ്ചാബിൽ കോൺഗ്രസിന്റെ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ഫലസൂചന പുറത്തുവന്ന 27 ൽ കോൺഗ്രസ് മുന്നിലാണ്.എ എ പി 15 ൽ മുന്നിട്ടു നിൽക്കുന്നു മണിപ്പുർ ബി ജെ പി യും കോൺഗ്രസ് ഒപ്പത്തിനൊപ്പം .
അഞ്ച് സംസ്ഥാനങ്ങളിലെ 157 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ തുടങ്ങിയത്. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ യു.പി. കാവിയണിയുമോയെന്നറിയാനാണ് രാജ്യം കാത്തിരിക്കുന്നത്. 403 സീറ്റുകളുള്ള സംസ്ഥാനത്ത് 164-210 സീറ്റുകൾനേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി. മാറുമെന്നാണ് പ്രവചനം. പഞ്ചാബിൽ ആംആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കപ്പെട്ടപ്പോൾ, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളും ബിജെപി.ക്കൊപ്പമെന്നാണ് എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നത്.
ബിജെപി അദ്ധ്യക്ഷനായി എത്തുകയും ചെയ്തതിനു ശേഷം മൂന്നുതവണയാണ് അഞ്ചു സംസ്ഥാനങ്ങളിൽ വീതം രാജ്യത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നത്. ഇതിനിടയിൽ ബീഹാറിലും തിരഞ്ഞെടുപ്പ് നടന്നു. ഇതിൽ ആദ്യഘട്ടത്തിൽ വൻ വിജയം നേടാനായെങ്കിലും പിന്നീട് ആ നേട്ടം ആവർത്തിക്കാനായില്ല. എന്നാൽ ഇത്തവണ നോട്ടുനിരോധനം രാജ്യത്ത് പാർട്ടിക്ക് വൻ തിരിച്ചടിയാകുമെന്ന വിലയിരുത്തലുകൾ വന്നതിന് പിന്നാലെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ വൻ നേട്ടം കൊയ്യാൻ ഒരുങ്ങുകയാണ് ബിജെപി. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ വിജയം ആഘോഷിച്ചതിന് പിന്നാലെ പാർട്ടി അടുത്തൊരു ആഘോഷത്തിന് കൂടി ഒരുങ്ങുകയാണെന്നാണ് എക്‌സിറ്റ് പോൾ സൂചനകൾ.
https://www.facebook.com/Malayalivartha


























