Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

യുപി, മണിപ്പൂര്‍, ഉത്തരാഖണ്ഡ് ബിജെപി മുന്നില്‍; പഞ്ചാബിലും ഗോവയിലും കോണ്‍ഗ്രസ്

11 MARCH 2017 09:26 AM IST
മലയാളി വാര്‍ത്ത

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി മുന്നില്‍. ഉത്തര്‍പ്രദേശില്‍ വ്യക്തമായ ലീഡോടെ ബിജെപി മല്‍സരം ശക്തമാക്കിയപ്പോള്‍ എസ്പി - കോണ്‍ഗ്രസ് സഖ്യം തൊട്ടുപിന്നിലുണ്ട്. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപി ലീഡ് നിലനിര്‍ത്തുകയാണ്. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്ന ഉത്തരാഖണ്ഡില്‍ ഇരു കൂട്ടരും ഇഞ്ചോടിഞ്ച് മല്‍സരമാണ് നടത്തുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നില പുലര്‍ത്തുന്നു. തൊട്ടുപിന്നാലെ എഎപി രണ്ടാം സ്ഥാനത്തെത്തി ശക്തമായ പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഇവിടെ അകലാദള്‍ - ബിജെപി സഖ്യം മൂന്നാമതാണ്. ഗോവയിലും കോണ്‍ഗ്രസ് മുന്നിലാണ്.

അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സൂചനകള്‍ മാറിമറിഞ്ഞു വരുന്നു. 2019 -ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട വോട്ടെടുപ്പിന്റെ ഫലം ദേശീയ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിച്ചേക്കും. രാവിലെ എട്ടിനാണു വോട്ടെണ്ണല്‍ ആരംഭിച്ചത്. പത്തരയോടെ ആദ്യഫലങ്ങള്‍ പുറത്തുവരും. ഉച്ചയോടെ പൂര്‍ണചിത്രം വ്യക്തമാകും.

സംസ്ഥാനങ്ങള്‍:
മറ്റു പാര്‍ട്ടിക്കാരില്‍ നിന്നു പണം വാങ്ങിയാലും വോട്ട് സൈക്കിളിനു ചെയ്താല്‍ മതിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിയിലായിരുന്നു അഖിലേഷിന്റെ വിവാദ പ്രസംഗം. േഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കവേ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലാത്തത് ബിജെപിക്ക് വെല്ലുവിളിയാകുന്നു. നിലവില്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവിനു സംസ്ഥാനത്ത് മറ്റ് എതിരാളിയില്ലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇത് ഇടവരുത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ്

ആകെ സീറ്റ് - 403. നിലവില്‍ ഭരണം സമാജ്‌വാദി പാര്‍ട്ടി. ത്രികോണ മല്‍സരം: ബിജെപി ഃ എസ്പി-കോണ്‍ഗ്രസ് സഖ്യം ഃ ബിഎസ്പി

സാധ്യത: എല്ലാ എക്‌സിറ്റ് പോളിലും ബിജെപി മുന്നില്‍. പാര്‍ട്ടിക്കു വ്യക്തമായ ഭൂരിപക്ഷം കിട്ടുമോ എന്നതില്‍ സര്‍വേഫലങ്ങള്‍ വ്യത്യസ്തം.

തെരഞ്ഞെടുപ്പുഫലത്തിന്റെ സ്വാധീനം: ബിജെപി വിജയം പ്രധാനമന്ത്രി മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും കരുത്തേറ്റും. കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികള്‍ നടപ്പാക്കലിനു വേഗമേറും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിക്കു സാധ്യത വര്‍ധിപ്പിക്കും. എസ്പി സഖ്യം തോറ്റാല്‍ ഏറ്റവും വലിയ തിരിച്ചടി കോണ്‍ഗ്രസിനും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും തന്നെയാകും.

പഞ്ചാബ്

ആകെ സീറ്റ് - 117. ഇപ്പോള്‍ ഭരണം - ശിരോമണി അകാലിദള്‍, ബിജെപി സഖ്യം ത്രികോണ മല്‍സരം: കോണ്‍ഗ്രസ് ഃ ആംആദ്മി പാര്‍ട്ടി ഃ എസ്എഡി - ബിജെപി സഖ്യം

സാധ്യത: ഇഞ്ചോടിഞ്ച് പോരാട്ടം. കോണ്‍ഗ്രസും എഎപിയും ഒപ്പത്തിനൊപ്പമെന്ന് എല്ലാ സര്‍വേകളും. കടുത്ത ഭരണവിരുദ്ധവികാരം നേരിടുന്ന എസ്എഡി - ബിജെപി സഖ്യത്തിന്റെ പരാജയം എല്ലാവരും ഉറപ്പിക്കുന്നു.

തെരഞ്ഞെടുപ്പുഫലത്തിന്റെ സ്വാധീനം: ജയിച്ചാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനു പിടിച്ചുനില്‍ക്കാനുള്ള ഏക പിടിവള്ളിയാകും. എഎപി വിജയം അവര്‍ക്കു വലിയ ഉത്തേജകമാകും. അരവിന്ദ് കേജ്‌രിവാളിനു ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമേറും.

ഉത്തരാഖണ്ഡ്

ആകെ സീറ്റ് - 79. ഇപ്പോള്‍ ഭരണം കോണ്‍ഗ്രസ.് മല്‍സരം: ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

സാധ്യത: ബിജെപി വിജയം മിക്കവാറും എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. പ്രകടമായ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിനു ക്ഷീണമാകും.

തെരഞ്ഞെടുപ്പുഫലത്തിന്റെ സ്വാധീനം: ബിജെപിയുടെ നില കൂടുതല്‍ ശക്തമാക്കും. കോണ്‍ഗ്രസിനു ക്ഷീണമേറും

മണിപ്പുര്‍

ആകെ സീറ്റ് - 60. നിലവില്‍ ഭരണം കോണ്‍ഗ്രസ.് മല്‍സരം: കോണ്‍ഗ്രസും ബിജെപിയും തമ്മില്‍

സാധ്യത: സര്‍വേകള്‍ ബിജെപി വിജയം പ്രവചിക്കുന്നു.

തെരഞ്ഞെടുപ്പുഫലത്തിന്റെ സ്വാധീനം: വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപിക്കു കരുത്താകും. 15 വര്‍ഷത്തെ ഭരണവിരുദ്ധവികാരം തടഞ്ഞുനിര്‍ത്തി ജയിക്കാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിനു വലിയ ആശ്വാസമേകും. എഐസിസി സ്‌ക്രീനിങ് സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇതു ഗുണംചെയ്യും.

ഗോവ

ആകെ സീറ്റ് - 40. ഭരണം ബിജെപി മല്‍സരം: ബിജെപി ഃ കോണ്‍ഗ്രസ് ഃ എഎപി ഃ എംജിപി സഖ്യം

സാധ്യത: സര്‍വേകളില്‍ ബിജെപിക്കു മുന്‍തൂക്കം

തെരഞ്ഞെടുപ്പുഫലത്തിന്റെ സ്വാധീനം: ഭരണവിരുദ്ധ വികാരത്തെ മറികടക്കുന്നതു ബിജെപിക്ക് ആത്മവിശ്വാസമേറ്റും. ബിജെപിയുടെ ഗോവന്‍ മുഖമായ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ നില ദേശീയതലത്തില്‍ ശക്തമാക്കും. തോല്‍വി കോണ്‍ഗ്രസിനു വലിയ ക്ഷീണമാകും. എത്ര സീറ്റു കിട്ടിയാലും എഎപിക്കു ലാഭം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (5 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (12 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (19 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (10 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends