2019 മറന്നേക്കൂ ഇനി 2024 ലേക്ക് ശ്രദ്ധിക്കാം...ബിജെപിയെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് ഒമർ

ഇന്ന് പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ബിജെപി എതിരാളികള്‍ക്ക് ശക്തമായ താക്കീതുമായി രംഗത്ത് .
2019 ല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ച് മറന്നേക്കാനാണ് ഒമർ പറയുന്നത്. ഉത്തര്‍പ്രദേശില്‍ നേടിയ തകര്‍പ്പന്‍ വിജയം ബിജെപിക്ക് എതിരാളികള്‍ ഇല്ലാതാക്കിയിരിക്കുകയാണ്..
“ഈ നിലയ്ക്ക് 2019 മറക്കുന്നതായിരിക്കും നല്ലത്. 2024 ല്‍ പ്രതീക്ഷയര്‍പ്പിച്ച് നമുക്ക് ആസൂത്രണം തുടങ്ങാം”. ഒമര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു....
രാജ്യത്തിന്റെ തന്നെ ഭാഗധേയം നിര്‍ണയിക്കുന്നതായിരുന്നു ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്. 403 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 202 സീറ്റുകളാണ് വേണ്ടത്. എന്നാല്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് ബിജെപി ഇവിടെ ഭരണം കൈയ്യാളിയിരിക്കുന്നത്. നീ്ണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുപിയില്‍ ബിജെപി ഭരണത്തിലേറുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിയുടെ തേരോട്ടമാണ് കണ്ടത്. ഉത്തര്‍പ്രദേശില്‍ മുന്നൂറിലേറെ സീറ്റുകളുമായാണ് ബിജെപി കുതിക്കുന്നത്. ഉത്തരാഖണ്ഡിലും ബിജെപി ഭരണത്തിലേറി.
ഈ നിലതുടര്‍ന്നാല്‍ ബിജെപിയെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവ് വെളിപ്പെടുത്തുകയാണ് ട്വീറ്റിലൂടെ ഒമര്‍.
https://www.facebook.com/Malayalivartha


























