Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

വൈദികനെയും സഭയെയും മാനക്കേടിൽനിന്ന് രക്ഷിക്കാൻ സ്വയം കുറ്റമേറ്റെടുത്ത പിതാവ് കണ്ണീരോടെ ....തേങ്ങലോടെ മാതാവും

11 MARCH 2017 04:19 PM IST
മലയാളി വാര്‍ത്ത

സഭയെയും വൈദികനെയും മാനക്കേടിൽ നിന്ന് രക്ഷിക്കാൻ തങ്ങൾക്കുണ്ടായ അപമാനവും വേദനയും കടിച്ചമർത്തി സ്വയം കുറ്റമേറ്റെടുത്ത മാതാപിതാക്കൾ മനസ്സ് തുറക്കുന്നു.
 സഭയേയും വൈദികനെയും മാനക്കേടില്‍ നിന്നും രക്ഷിക്കാൻ തന്റെ മകളുടെ കുഞ്ഞിന്റെ പിതൃത്വം ആദ്യം താന്‍ ഏറ്റെടുത്തതെന്നും എന്നാല്‍ വൈദികന്‍ തങ്ങളെ വഞ്ചിച്ച് ഇന്ത്യയില്‍ നിന്നും കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് കുറ്റപ്പെടുത്തുന്നു..

ഫാദര്‍ റോബിന്‍ ഞങ്ങളുടെ കുടുംബത്തെയും പള്ളിയോട് ഞങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസത്തെയും വഞ്ചിക്കുകയായിരുന്നു. എന്റെ മകള്‍ ഒരു കുഞ്ഞിനു ജന്മം നല്‍കിയപ്പോൾ റോബിന്‍, ഈ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആരെയാണ് ഇത്തരമൊരു കാര്യം ഏറ്റെടുക്കാന്‍ കിട്ടുക? അവസാനം ഞാന്‍ തന്നെ അതിനു തയ്യാറാവുകയായിരുന്നു. അങ്ങനെയാണ് എന്റെ കുട്ടിയുടെ കുഞ്ഞിന്റെ പിതാവും ഞാന്‍ തന്നെയാണെന്നു പറയുന്നത്. ഒരു വിശ്വാസി എന്ന നിലയില്‍ വൈദികനും പള്ളിയും അപമാനിക്കപ്പെടുന്നത് തടയുക എന്നഉദ്ദേശത്തോടെയാണ് ആ പിതാവ് അത് ചെയ്തത്.

'എന്നാല്‍ പൊലീസ് എന്നെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഞാന്‍ ഏറ്റെടുത്ത കുറ്റത്തിന്റെ ഗൗരവം മനസിലായത്. സ്വന്തം മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കുറ്റവാളിയാണു ഞാനെന്നും അനേകം വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. ഇതോടെയാണു യഥാര്‍ത്ഥ കുറ്റവാളി ഫാദര്‍ റോബിന്‍ ആണെന്നു ഞാന്‍ തുറന്നു പറഞ്ഞത്; പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. പ്രസവസമയത്തെ ആശുപത്രി ബില്‍ 30,000 രൂപ അടച്ചത് റോബിന്‍ ആയിരുന്നു. ചെയ്ത തെറ്റിന് എന്തു പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്നും റോബിന്‍ ഞങ്ങളോടു പറഞ്ഞു. പക്ഷേ അയാള്‍ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും കടക്കാനുള്ള വഴി അയാള്‍ നോക്കി; പിതാവ് പറയുന്നു.

വൈദികനില്‍ നിന്നും പണം വാങ്ങി പീഡനക്കേസ് ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണവും കുടുംബം നിഷേധിക്കുന്നുണ്ട്. തങ്ങള്‍ക്ക് ഒരിക്കലും ഫാദര്‍ റോബിന്റെ പെരുമാറ്റത്തില്‍ ഒരു സംശയവും തോന്നിയിരുന്നില്ല. ചില വിശേഷ അവസരങ്ങളില്‍ ഒരു പെണ്‍കുട്ടി പള്ളി മേടയില്‍ വരാറുണ്ടായിരുന്നുവെന്നും ആ സ്ത്രിയെ റോബിന്‍ വിദേശത്ത് അയച്ചു പഠിപ്പിക്കാന്‍ അയച്ചിരുന്നതാണെന്നും അവര്‍ റോബിനെ പപ്പാ എന്നായിരുന്നു വിളിച്ചതെന്നും കൊട്ടിയൂരിലെ പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. പക്ഷേ അതൊന്നും റോബിനെതിരെയുള്ള മുന്‍കരുതലായി ഞങ്ങള്‍ക്കു തോന്നിയില്ല. ഒടുവില്‍ എന്റെ മകള്‍ തന്നെ അതിന് ഇരയായി; അമ്മ പറയുന്നു.

കഴിഞ്ഞ മേയില്‍ വേനല്‍ അവധിക്കാലത്താണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് പള്ളിയില്‍ മറ്റു ചില പെണ്‍കുട്ടികള്‍ക്കൊപ്പം ഡേറ്റ എന്‍ട്രി ജോലികള്‍ക്ക് മകളും പോകുമായിരുന്നു. മറ്റുള്ളവര്‍ ആരും ഇല്ലാതിരുന്ന ഒരു ദിവസമാണ് റോബിന്‍ കുട്ടിയെ പീഡിപ്പിക്കുന്നത്. വീട്ടിലോ സ്‌കൂളിലോ ചെന്നു പറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു; പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

തങ്ങളോ സ്‌കൂളിലെ അദ്ധ്യാപകരോ ആരും പെണ്‍കുട്ടിയിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ലെന്നു കുട്ടിയുടെ മാതാവ് സമ്മതിക്കുന്നു. പ്രസവത്തിന്റെ തലേന്നും കുട്ടി സ്‌കൂളില്‍ പോയിരുന്നതായും മാതാവ് പത്രത്തിനോടു പറയുന്നു. കുട്ടിയുടെ ആര്‍ത്തവം കൃത്യമായിട്ടല്ലായിരുന്നു, പക്ഷേ കുട്ടി ഗര്‍ഭിണിയാണെന്ന സംശയം ഞങ്ങള്‍ക്ക് ഉണ്ടായില്ല; അമ്മ പറയുന്നു.

ഇങ്ങനെയൊരു ദുരിതം സംഭവിച്ചെങ്കിലും പള്ളിയിലും മതത്തിലുമുള്ള വിശ്വാസം തങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. തികഞ്ഞ മതവിശ്വാസികളാണു തങ്ങളെന്നും ഇവര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്ക് അഞ്ചാമത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ രൂപതയുടെ കീഴിലുള്ള പ്രോലൈഫ് മൂവ്‌മെന്റ് ഞങ്ങളെ ആദരിച്ചിരുന്നു. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

അതേസമയം തങ്ങളുടെ മകള്‍ വളരെ വേഗം തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നും പതിനൊന്നാം ക്ലാസ് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയി തുടങ്ങിയെന്നും പിതാവ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (5 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (12 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (19 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (10 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends