ജനങ്ങള്‍ തന്നെ സ്വീകരിച്ചില്ല, അതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നു, 90 വോട്ടുകള്‍ക്ക് നന്ദി പറഞ്ഞ് ഈറോം ശര്‍മ്മിള

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാത്ത പരാജയമാണ് മണിപ്പൂരിന്റെ ഉരുക്കു വനിതയെന്ന് അറിയപ്പെടുന്ന ഇറോം ചാനു ശര്‍മിളയ്ക്ക് ലഭിച്ചത്. 90 വോട്ടുകളാണ് തിരഞ്ഞെടുപ്പില്‍ ഈറോം ശര്‍മ്മിളയ്ക്ക് ലഭിച്ചത്. അതിന് അവര്‍ ജനങ്ങളോട് നന്ദി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് തനിക്ക് നല്‍കിയ 90 വോട്ടുകള്‍ക്ക് ഈറോം ശര്‍മ്മിള ജനങ്ങളോട് നന്ദി പറഞ്ഞത്. മണിപ്പൂരില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഓക്‌റാം ഇബോബിക്ക് എതിരെ മത്സരിച്ച ഈറോം ശര്‍മ്മിളയ്ക്ക് നോട്ടയേക്കാളും വോട്ട് കിട്ടിയത് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തിലാണ് തനിക്ക് കിട്ടിയ വോട്ടുകള്‍ക്ക് ഈറോം ശര്‍മ്മിള നന്ദി അറിയിച്ചത്.
'ജനങ്ങള്‍ തന്നെ സ്വീകരിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്, അതെന്നെ വല്ലാതെ തകര്‍ത്തു കളഞ്ഞു'. അതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി, ആറു മാസത്തെ വിശ്രമത്തിനായി ആശ്രമത്തിലേക്ക് പോവുകയാണെന്ന് തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് പിന്നാലെ ഈറോം ശര്‍മ്മിള വ്യക്തമാക്കിയിരുന്നു.
തന്റെ സ്വപ്ന യൗവനം നാടിനായി സമര്‍പ്പിച്ച പോരാളിക്ക് നാട്ടുകാര്‍ തിരികെ നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച്, ഈറോം ശര്‍മ്മിളയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കിയാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്ന പ്രതികരണങ്ങള്‍.
https://www.facebook.com/Malayalivartha


























