യുവതിക്ക് സിനിമയില്‍ റോള്‍ നല്‍കാമെന്ന് പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ച കന്നഡ സിനിമ നിര്‍മ്മാതാവ് വീരേഷ് അറസ്റ്റില്‍

തന്റെ അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് യുവതിയെ അപമാനപ്പെടുത്താന്‍ ശ്രമിച്ച കന്നഡ സിനിമ നിര്‍മ്മാതാവ് വീരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവമറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ നിര്‍മ്മാതാവിനെ കൈയ്യേറ്റം ചെയ്യുന്നതിനിടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബന്ധുക്കള്‍ ഇയാളെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ ഒരു ലോക്കല്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു.
വീരേഷിന്റെ ഓഫീസിലാണ് യുവതി ജോലി ചെയ്തിരുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് നല്‍കാം എന്ന് പറഞ്ഞ് ഓഫീസ് റൂമിനുള്ളില്‍ വെച്ച് ഇയാള്‍ യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആ ശ്രമം യുവതി വിഫലമാക്കികൊണ്ട് ഓഫീസില്‍ നിന്ന് ഇറങ്ങിയോടി കാര്യങ്ങള്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
വീരേഷിനെ അടിക്കുന്ന വീഡിയോയില്‍ ഇയാള്‍ ബന്ധുക്കളോട് തൊഴുത് തെറ്റായിപ്പോയി മാപ്പാക്കണം എന്ന് പറയുന്നത് കാണാമായിരുന്നു. തന്നെ മര്‍ദ്ദിച്ചതിന് യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ ഇയാളും പരാതി നല്‍കി. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha


























