ടോളിന് ഡെബിറ്റ് കാര്‍ഡ് കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്... 40 രൂപ ടോള്‍ നല്‍കുന്നതിനായി ഡെബിറ്റ് കാര്‍ഡ് നല്‍കിയ ഡോക്ടറുടെ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചത്

ടോളിന് ഡെബിറ്റ് കാര്‍ഡ് കൊടുക്കുന്നവര്‍ ശ്രദ്ധിക്കണം. നിങ്ങളുടെ കയ്യില്‍ നിന്നും എത്ര രൂപയാണ് എടുത്തിരിക്കുന്നത് എന്ന്. കുറച്ച് രൂപയല്ലേയെന്ന് കരുതി മെസ്സേജ് ശ്രദ്ധിക്കാതെ പോകുകയും ചെയ്യരുത്. കൃത്യമായി എത്ര രൂപയാണ് എടുത്തത് എന്ന് ഉറപ്പുവരുത്തണം. കൊച്ചി മുംബൈ നാഷണല്‍ ഹൈവേയില്‍ ടോള്‍ കൊടുത്ത ഒരു ഡോക്ടര്‍ക്ക് പറ്റിയ ദുരവസ്ഥയാണ് ഇവിടെ പറയുന്നത്.
40 രൂപ ടോള്‍ നല്‍കുന്നതിന് വേണ്ടി ഡെബിറ്റ് കാര്‍ഡ് നല്‍കിയ ഡോക്ടറുടെ അക്കൗണ്ടില്‍ നിന്നും മദ്യപാനിയായ ജോലിക്കാരന്‍ നാല് ലക്ഷം രൂപ സൈ്വപ് ചെയ്‌തെടുത്തു. കൊച്ചി മുംബൈ നാഷണല്‍ ഹൈവേയില്‍ ഉഡുപ്പിക്ക് സമീപം ഗുന്‍ഡ്മി ടോള്‍ഗേറ്റില്‍ ശനിയാഴ്ച രാത്രി 10.30 മണിക്കാണ് സംഭവം മൈസൂര്‍ സ്വദേശിയായ ഡോക്ടര്‍ റാവു മുംബൈയ്ക്ക് പോകുന്നതിനിടെയാണ് ടോള്‍ ഗേറ്റില്‍ ഡെബിറ്റ് കാര്‍ഡ് നല്‍കിയത്.സൈ്വപ് ചെയ്ത ശേഷം ജീവനക്കാരന്‍ 40 രൂപയുടെ പി ഒ എസ് റിസീപ്റ്റും ടോള്‍ റിസീപ്റ്റും നല്‍കി.
എന്നാല്‍ അല്‍പ സമയത്തിന് ശേഷം നാല് ലക്ഷം രൂപ പിന്‍വലിച്ചതായി ഡോക്ടര്‍ക്ക് മൊബൈലില്‍ മെസേജ് വരികയായിരുന്നു. തുടര്‍ന്ന് ടോള്‍ ബൂത്തിലെ ജീവനക്കാരെ വിവരം ധരിപ്പിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. രണ്ടു മണിക്കൂര്‍ സംസാരിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍ അഞ്ച് കിലോ മീറ്റര്‍ ദൂരത്തുള്ള കോട്ട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
അവിടെ നിന്ന് ഹെഡ് കോണ്‍സ്റ്റബിളുമായി തിരിച്ച് ടോള്‍ ഗേറ്റില്‍ വന്ന് വീണ്ടും സംസാരിച്ചതോടെ ജീവനക്കാര്‍ അബദ്ധം സമ്മതിക്കുകയായിരുന്നു. ബാക്കി പണം ചെക്കായി നല്‍കാമെന്ന് ടോള്‍ ബൂത്ത് അധികൃതര്‍ പറഞ്ഞെങ്കിലും ഡോക്ടര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് മുതിര്‍ന്ന ജീവനക്കാരെ വിവരമറിയിച്ച ശേഷം 3,99,960 രൂപ തിരിച്ചു നല്‍കി. പണം കിട്ടിയ ഡോക്ടര്‍ ഞായറാഴ്ച രാവിലെ നാല് മണിക്ക് യാത്ര തുടര്‍ന്നു.
https://www.facebook.com/Malayalivartha


























