പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം

അജ്ഞാതനായ വ്യക്തിയുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വ്യോമസേന താവളത്തില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തുകയാണ്.
വ്യോമസേന താവളത്തിലും വ്യോമസേന ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലങ്ങളിലുമാണ് തെരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമസേന താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു
https://www.facebook.com/Malayalivartha


























