മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയായി ബി.ജെ.പിയുടെ ബിരേന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂര്‍ മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് എന്‍. ബിരേന്‍ സിങ്ങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ നജ്മ ഹിബത്തുല്ലയാണ് സത്യവാചകം ചൊല്ലികൊടുത്തത്. ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരണത്തിനാവശ്യമായ പിന്തുണയുണ്ടെന്ന് വ്യക്തമായതായി കഴിഞ്ഞദിവസം ഗവര്‍ണര്‍ ആവര്‍ത്തിച്ചിരുന്നു.
ബിരേന്‍ സിങ് മന്ത്രിസഭയില്‍ എത്ര അംഗങ്ങളുണ്ടാവുമെന്ന് വ്യക്തമല്ല. എന്നാലും സഖ്യകക്ഷികളെയൊക്കെ മന്ത്രിസഭയിലെടുക്കും. അതിനിടെ, നാഗ പീപ്ള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്) എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ട് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്‍.ഡി.എയിലെ സഖ്യകക്ഷിയായ എന്‍.പി.എഫിന് നാല്എം.എല്‍.മാരാണുള്ളത്.
https://www.facebook.com/Malayalivartha


























