കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ വര്‍ദ്ധനവ്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വര്‍ധിപ്പിച്ചു നാലു ശതമാനമാക്കി. ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഇത് നല്‍കുക. 48.85 ലക്ഷം ജീവനക്കാര്‍ക്കും 55.51 ലക്ഷം പെന്‍ഷന്‍കാര്‍ക്കും തീരുമാനം ഗുണകരമാവും. നിലവില്‍ രണ്ടു ശതമാനമാണ് ക്ഷാമബത്ത.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്.
https://www.facebook.com/Malayalivartha


























