പോലീസായാല്‍ ഇങ്ങനെ വേണം

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും കൃത്യമായ ഇടപെടല്‍കാരണം ഉത്തപ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ നിന്നും കാണാതായ 27 പെണ്‍ കുട്ടികളെ പോലീസ് കണ്ടെത്തി. 72 മണിക്കൂറിനുള്ളിലാണ് ഈ പെണ്‍കുട്ടികളെയെല്ലാം സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായി കണ്ടെത്തിയത്.തട്ടിക്കൊണ്ടുപോകല്‍, കാണാതാവല്‍ എന്നീ വകുപ്പുകളില്‍ 39 കേസുകളാണ് കെട്ടിക്കിടന്നിരുന്നത്. ഈ കേസുകളെല്ലാം എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് കെബി സിംഗ് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതോടെയാണ് പെണ്‍കുട്ടികളെ കണ്ടെത്താനായത്.
കാണാതായ 39 പെണ്‍കുട്ടികളില്‍ 27 പേരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിയത്. ബാക്കി 12 പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
കാണാതായവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടികളെയും കണ്ടെത്താനായി.
ചില പെണ്‍കുട്ടികളെ സമീപ ഗ്രാമങ്ങളില്‍ നിന്നാണ് കണ്ടെത്താനായതെങ്കില്‍ മറ്റുചിലരെ തേടി പോലീസിന് അലഹാബാദിലും ചണ്ഡീഗഡിലുമെല്ലാം പോകേണ്ടി വന്നു. കാണാതായവരി മിക്കവരും സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ടിറങ്ങിയവരായിരുന്നു. അധികപേരും ഇഷ്ടപ്പെട്ട യുവാക്കളോടൊപ്പം ജീവിക്കാനായാണ് വീടുകളില്‍ നിന്നും ഒളിച്ചോടിയത്. കണ്ടെത്തിയ പെണ്‍കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയരാക്കി, പിന്നീട് മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടു. ശേഷിക്കുന്ന 12 പെണ്‍കുട്ടികള്‍ക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha

























