രണ്ടായിരം രൂപയോ അതില്‍ താഴെയോ ഉള്ള ക്രെഡിറ്റ് തുകക്ക് ചെക്ക് നല്‍കിയാല്‍ ഫീസ് ഈടാക്കും ; എസ് ബി ഐ

രണ്ടായിരം രൂപയോ അതില്‍ താഴെയോ ഉള്ള ക്രെഡിറ്റ് തുകക്ക് ചെക്ക് നല്‍കിയാല്‍ ഫീസ് ഈടാക്കുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയായ എസ് ബി ഐ കാര്‍ഡ് വ്യക്തമാക്കി. ഇങ്ങനെ നടത്തുന്ന ഇടപാടുകള്‍ക്ക് 100 രൂപയാണ് ഈടാക്കുക. രണ്ടായിരത്തിന് മുകളിലുള്ള ക്രെഡിറ്റ് കാര്‍ഡ് തുകക്ക് ചെക്ക് നല്‍കിയാല്‍ ഫീസുണ്ടാകില്ല. ഫീസ് ഈടാക്കുന്ന തീരുമാനം ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ നിലവില്‍ വന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ജി ഇ കാപ്പിറ്റലിന്റെയും സംയുക്തസംരംഭമായ എസ് ബി ഐ കാര്‍ഡിന് ഇന്ത്യയില്‍ 40 ലക്ഷത്തോളം ഉപഭോക്താക്കളുണ്ട്.
ചെറിയ ചെക്ക് ഉപയോഗിച്ചുള്ള ഇടപാടുകള്‍ സംബന്ധിച്ച് നിരവധി പരാതികളുയരുന്നുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ ചെക്ക് മാറുന്നതിനുള്ള കാലതാമസവും നേരിടുന്നുണ്ട്. മാത്രവുമല്ല എല്ലാ മാസവും ചെക്കുമായി ബന്ധപ്പെട്ടുള്ള ഇത്തരം പരാതികള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് പുതിയ തീരുമാനം നടപ്പിലാക്കിയതെന്ന് സി ഇ ഒ വിജയ് ജസുജാ വ്യക്തമാക്കി .
https://www.facebook.com/Malayalivartha

























