Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മിറിന്‍ഡ, സെറിലാക് വീറ്റ്, ഫോര്‍ച്യൂണ്‍ ഓയില്‍, ഫ്രൂട്ടി എന്നിവയ്ക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോര്‍ട്ട്; വിവരാവകാശ നിയമ പ്രകാരം പുറത്തായ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

19 APRIL 2017 12:15 PM IST
മലയാളി വാര്‍ത്ത

പെപ്‌സികോ ഇന്ത്യയുടെ മിറിന്‍ഡ, നെസ്ലെ ഇന്ത്യയുടെ സെറിലാക് വീറ്റ്, അദാനി വില്‍മര്‍ ലിമിറ്റഡിന്റെ ഫോര്‍ച്യൂണ്‍ ഓയില്‍, മാരികോ ഇന്ത്യയുടെ സഫോള ഗോള്‍ഡ് ഓയില്‍, പാര്‍ലെ അഗ്രോയുടെ ഫ്രൂട്ടി തുടങ്ങിയ ഉല്‍പന്നങ്ങളുടെ ഗുണമേന്‍മ മോശമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. നാലു സംസ്ഥാനങ്ങളിലെ ഗുണമേന്മാ പരിശോധനയാണ് പരാജയപ്പെട്ടത്. 

വിവരാവകാശ നിയമ പ്രകാരം കിട്ടിയ ഈ റിപ്പോര്‍ട്ട് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തു വിട്ടു. രാജസ്ഥാന്‍, തമിഴ്‌നാട്, ഹരിയാന, ആസാം സംസ്ഥാനങ്ങളില്‍ 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെയുള്ള മാസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവ നിലവാരമില്ലാത്തവയെന്നു കണ്ടെത്തിയത്. കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ വാങ്ങിക്കഴിക്കുന്ന സാധനങ്ങളാണിവ.

മിറിന്‍ഡയും ഫ്രൂട്ടിയും കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. നവജാത ശിശുക്കള്‍ക്കു നല്‍കുന്ന പ്രധാന ആഹാരമാണ് സെറിലാക്. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണയാണ് മറ്റു രണ്ടു ബ്രാന്‍ഡുകള്‍. പെര്‍ബാലിഫിന്റെ എനര്‍ജി ഡ്രിങ്ക്, മുരുഗപ്പ ഗ്രൂപ്പിന്റെ പാരി കുപ്പിവെള്ളം, ഹല്‍ദിറാമിന്റെ ആലൂ ഭുജിയ എന്നിവയും ഗുണമേന്മാ പരിശോധനയില്‍ പരാജയപ്പെട്ടെന്ന് ആര്‍ടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനയെ ഈ ബ്രാന്‍ഡുകള്‍ ചോദ്യം ചെയ്തിട്ടില്ല. പുന:വരിശോധന വേണമെന്ന് ആവശ്യപ്പെടാത്തതും സംശയകരം.

ഗുഡ്ഗാവിലെ ഫുഡ് സേഫ്റ്റി ഓഫിസറുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ പെപ്‌സിയുടെ മിറിന്‍ഡക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സബ്സ്റ്റാന്‍ഡേഡ് ആന്‍ഡ് അണ്‍സേഫ് (നിലവാരമില്ലാത്ത, സുരക്ഷിതമല്ലാത്ത) എന്നീ വാക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ്, ഒക്ടോബര്‍ മാസങ്ങളില്‍ പരിശോധിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ മൂന്നു തവണ വിവിധ ബാച്ചുകള്‍ പരിശോധിച്ചു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മിറിന്‍ഡക്കെതിരെ നടപടിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഹരിയാന ഫുഡ് ആന്‍ഡ് ഡ്രഗ് കമ്മീഷണര്‍ക്ക് കത്തയച്ചിരിക്കുന്നത് ഫുഡ് സേഫ്റ്റി ഓഫിസറാണ്. എന്നാല്‍, സംസ്ഥാനത്ത് മിറിന്‍ഡ വിതരണം ചെയ്യുന്ന ഏജന്‍സിയില്‍ പഴിചാരി രക്ഷപ്പെടാനുളള നീക്കത്തിലാണ് പെപ്‌സി.

രാജസ്ഥാനിലെ രാജാസ്മന്ത് ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് സെറിലാക്കിന്റെ നിലവാരമില്ലായ്മ കണ്ടെത്തിയത്. പ്രോട്ടീന്റെ അളവ് അനുവദനീയമായതിലും കൂടുതലാണെന്നാണ് കണ്ടെത്തിയത്. രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ പരിശോധിച്ച ഫോര്‍ച്യൂണ്‍ ഭക്ഷ്യ എണ്ണയില്‍ ഉപയോഗിക്കാവുന്നതിലും കൂടുതല്‍ അളവില്‍ ആസിഡ് കലര്‍ത്തിയതായി കണ്ടെത്തി. സഫോള ഗോള്‍ഡ് എണ്ണയിലും ആസിഡിന്റെ അളവിലാണ് സംശയം.

ആസാമിലെ ഗോഹട്ടിക്കടുത്തുള്ള സത്‌ഗോണില്‍ പ്രവര്‍ത്തിക്കുന്ന പദ്‌മേഷ് ബിവ്‌റെജസില്‍ നിര്‍മിച്ച ഫ്രൂട്ടിയുടെ ബാച്ചുകളാണ് ഫുഡ് സേഫ്റ്റി പരിശോധനയില്‍ പരാജയപ്പെട്ടത്. ആസാമിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയവയായിരുന്നു ഇത്.

തമിഴ്‌നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും വിപണിയിലുള്ള മുരുഗപ്പ ഗ്രൂപ്പിന്റെ പാരി കുപ്പിവെള്ളത്തിനു പിടിവീണത് കാഞ്ചീപുരത്തെ പരിശോധനയില്‍. അമിത തോതില്‍ ബാക്ടീരിയയും യീസ്റ്റും കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനിക്ക് നോട്ടീസ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends